യാത്രാ വാഹനങ്ങളിൽ വളർച്ചയുണ്ടായെങ്കിലും ടാറ്റയുടെ കൊമേഴ്സ്യൽ വാഹനങ്ങലുടെ വിൽപനയിൽ ഇടിവുണ്ടായിട്ടുണ്ട്. 2019 ഓഗസ്റ്റിൽ 24,850 യൂണിറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ വിറ്റ സ്ഥാനത്ത് 28 ശതമാനം ഇടിഞ്ഞ് ഈ ഓഗസ്റ്റിൽ 17,889 യൂണിറ്റായി.
അതേസമയം യാത്രാ വാഹങ്ങളിൽ വൻ കുതിപ്പാണ് ടാറ്റ നടത്തുന്നത്. പ്രധാനമായും നെക്സോൺ, ആൾട്രോസ്, ടിയാഗോ, ഹാരിയർ തുടങ്ങിയ മോഡലുകളാണ് ടാറ്റയുടെ കുതിപ്പിന് കരുത്താകുന്നത്. നെക്സോൺ കോംപാക്ട് എസ്.യു.വി ശ്രേണിയിൽ മൂന്നാമെത്തിയിട്ടുണ്ട്. വെന്യൂ, ബ്രെസ എന്നിവയ്ക്ക് പിന്നിലാണ് നെക്സോണിന്‍റെ സ്ഥാനം. 127.65 ശതമാനം വർദ്ധനവാണ് നെക്സോൺ രേഖപ്പെടുത്തിയത്. വെന്യൂ 10.27 ശതമാനവും ബ്രെസ 2.90 ശതമാനവും വിൽപനയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് നെക്സോണിന്‍റെ കുതിച്ചുചാട്ടം. 2019 ഓഗസ്റ്റിൽ 2275 നെക്സോൺ മാത്രമാണ് വിറ്റതെങ്കിൽ ഈ വർഷം ഓഗസ്റ്റിൽ 5179 യൂണിറ്റ് നെക്സോൺ വിറ്റു.
advertisement
അടുത്തിടെ സർക്കാരിൽനിന്ന് 150 നെക്സൺ ഇവികൾക്കായി ഓർഡർ ലഭിച്ചിട്ടുണ്ട്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) അടുത്തിടെ നൽകിയ ഗ്രാന്റിൽ നിന്ന് 5 ദശലക്ഷം യുഎസ് ഡോളർ ഇതിനായി ഉപയോഗിക്കും. ഡിമാൻഡ് സൈഡ് എനർജി എഫിഷ്യൻസി സെക്ടർ പ്രോജക്ടുകൾ പോലുള്ള ഉയർന്ന മുൻഗണനയുള്ള മേഖലകളെ സ്കെയിൽ ചെയ്യുന്നതിനും ധനസഹായം നൽകുന്നതിനുമുള്ള ചെലവിലേക്ക് ഇഇഎസ്‌എല്ലിന് എഡിബിയിൽ നിന്ന് ധനസഹായം ലഭിച്ചു.
You may also like:ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്' [NEWS]ട്രെയിനും സ്‌റ്റേഷനുകളും ക്ലീന്‍; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ [NEWS] Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]
14.86 ലക്ഷം രൂപ വീതമാണ് ടാറ്റ നെക്‌സൺ വാങ്ങുന്നത്. എക്‌സ്‌ഷോറൂം വിലയായ 14.99 ലക്ഷം രൂപയേക്കാൾ 13,000 രൂപ കുറച്ചാണ് ഇഇഎസ്എൽ നെക്സോൺ ഇവി വാങ്ങുന്നത്. ഈ ഇലക്ട്രിക് വാഹനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരമായി ഉപയോഗിക്കും.
പ്രാരംഭ ഘട്ടത്തിൽ വിതരണം ചെയ്യുന്നതിനായി കേരളത്തിലെ ഏജൻസി ഫോർ നോൺ-കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജിയിൽ (ANERT) നിന്ന് ഇലക്ട്രിക് വാഹനത്തിനായി EESL ന് ഇതിനകം ഒരു ഓർഡർ ലഭിച്ചിട്ടുണ്ട്.