TRENDING:

ബിറ്റ്കോയിൻ കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ; ഇത്തരമൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യം

Last Updated:

84 ൽ 62 വോട്ടുകൾക്കാണ് രാജ്യത്ത് ബിറ്റ്കോയിനെ അംഗീകൃത കറൻസിയാക്കി മാറ്റുന്നതിനുള്ള നിയമം പാസായതെന്ന് പ്രസിഡന്റ് നായിബ് ബുക്കെലെ ട്വീറ്റ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ. ബിറ്റ്കോയിൻ രാജ്യത്ത് നിയമപരമായി ഉപയോഗിക്കാമെന്ന ബില്ലിന് എൽ സാൽവഡോർ കോൺഗ്രസ് ജൂൺ 9 ന് അംഗീകാരം നൽകി. ബിറ്റ്കോയിൻ ഇടപാട് നിയമപരമാക്കുന്ന ആദ്യ അമേരിക്കൻ രാജ്യമാണ് എൽ സാൽവഡോർ. 90 ദിവസത്തിനുള്ളിൽ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും. 84 ൽ 62 വോട്ടുകൾക്കാണ് രാജ്യത്ത് ബിറ്റ്കോയിനെ അംഗീകൃത കറൻസിയാക്കി മാറ്റുന്നതിനുള്ള നിയമം പാസായതെന്ന് പ്രസിഡന്റ് നായിബ് ബുക്കെലെ ട്വീറ്റ് ചെയ്തു.
bitcoin
bitcoin
advertisement

Also Read സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

ജൂൺ 5 ന് ബുക്കെലെ ഇത് സംബന്ധിച്ച് കോൺഗ്രസിന് ബിൽ അയക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. മിയാമിയിൽ നടന്ന ബിറ്റ്കോയിൻ 2021 കോൺഫറൻസിൽ  “ബിറ്റ്കോയിൽ ഹ്രസ്വകാലത്തേക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഔപചാരിക സമ്പദ്‌വ്യവസ്ഥയ്ക്ക് പുറത്തുള്ള ആയിരങ്ങൾക്ക് സാമ്പത്തിക നേട്ടം നൽകുമെന്നും” -ബുക്കെലെ വ്യക്തമാക്കിയിരുന്നു.

Also Read നൊമ്പരമായി അമ്മയുടെ വേർപാട്; എം വിൻസെന്‍റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

advertisement

ട്വിറ്ററിൽ ഈ വാർത്തയ്ക്ക് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എൽ സാൽവഡോർ ഭാവിയിലെ ഒരു സാമ്പത്തിക ശക്തിയായി മാറുമെന്ന്" ട്വീറ്റിന് മറുപടിയായി ബ്ലോക്ക് ചെയിൻ സ്പെഷ്യലിസ്റ്റ് മാർട്ടിൻ ബോൾട്ട് പ്രവചിച്ചു.

യുഎസ് ഡോള‍ർ നിയമപരമായ കറൻസിയായ തുടരുമെന്നും ബിറ്റ്കോയിന്റെ ഉപയോഗം ഓപ്ഷണലായിരിക്കുമെന്നും ഇത് ഉപയോക്താക്കൾക്ക് അപകടസാധ്യത ഉണ്ടാക്കില്ലെന്നും ബുക്കലെ വ്യക്തമാക്കി. ഓരോ ഇടപാടിലും ബിറ്റ്കോയിന്റെ മൂല്യം ഡോളറിലെ കൃത്യമായ മൂല്യത്തിലേക്ക് പരിവർത്തനം ചെയ്യുമെന്നും സർക്കാർ ഉറപ്പു നൽകി.

Also Read ആദായനികുതി റിട്ടേൺ ഫയലിംഗിന് പുതിയ പോർട്ടൽ; നികുതിദായകർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

advertisement

ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം സാൽവഡോറിൽ നിന്നുള്ള വിദേശത്ത് ജോലി ചെയ്യുന്നവരുടെ പണമയയ്ക്കലാണ് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 22 ശതമാനവും. 2020 ൽ ഇത് 5.9 ബില്യൺ ഡോളറായിരുന്നു. കോടിക്കണക്കിന് ഡോളർ പണമയയ്‌ക്കാനും ഇടനിലക്കാർക്കായി ലക്ഷക്കണക്കിന് ഡോള‍ർ നഷ്ടപ്പെടുന്നത് തടയാനുമാണ് അതിവേഗം വളരുന്ന ബിറ്റ്കോയിനെ നിയപരമാക്കാനുള്ള കാരണമെന്ന് ബുക്കലെ പറഞ്ഞു. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതവും ഭാവിയും മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിറ്റ്‌കോയിൻ ദിനംപ്രതി ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ്. യുവ നിക്ഷേപകരെയാണ് ഇത് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. 2013 ഒക്ടോബറിൽ ഒരു യൂണിറ്റിന് 121.34 ഡോളർ വിലയായിരുന്ന ബിറ്റ്‌കോയിന് 2021 ജനുവരി എത്തിയപ്പോൾ 32,000 ഡോളറായി വില. കുത്തനെയുള്ള ഉയർച്ചയാണ് ബിറ്റ്‌കോയിൻ വിലയിൽ ഉണ്ടായിരിക്കുന്നത്. സാധാരണ കറൻസികളിൽ നിന്ന് വ്യത്യസ്തമായി, ബിറ്റ്‌കോയിൻ ഡിജിറ്റൽ രൂപത്തിൽ മാത്രമേ ലഭ്യമാകൂ. ഇന്ന് ലോകത്ത് ലഭ്യമായ 4,000-ലധികം ക്രിപ്റ്റോകറൻസികളിൽ ഒന്ന് മാത്രമാണ് ബിറ്റ്കോയിൻ. ഇന്ന് നിലവിലുള്ളതിൽ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്‌കോയിൻ. ക്രിപ്‌റ്റോകറൻസിയുടെ ഒരു യൂണിറ്റ് യഥാർത്ഥത്തിൽ സങ്കീർണ്ണമായ കമ്പ്യൂട്ടറൈസ്ഡ് കോഡാണ്. 2008ൽ ‘സതോഷി നകാമോട്ടോ’ എന്ന പേരിൽ അറിയപ്പെടുന്ന അജ്ഞാത വ്യക്തിയാണ് ബിറ്റ്‌കോയിൻ കണ്ടുപിടിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ബിറ്റ്കോയിൻ കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ; ഇത്തരമൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യം
Open in App
Home
Video
Impact Shorts
Web Stories