Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

ഒരു മാസത്തിനിടെ സ്വർണവില പവന് 1000 രൂപയാണ് വർധിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി/ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. ഒരു പവന് 36,720 രൂപയും ഗ്രാമിന് 4590 രൂപയുമാണ് ഇന്ന്. തിങ്കളാഴ്ച പവന് 88 രൂപ കുറഞ്ഞ് സ്വർണവില 36,640 രൂപയിലെത്തിയിരുന്നു.  ഡോളര്‍ കരുത്തുനേടുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

    കഴിഞ്ഞ മൂന്നോ നാലോ ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. അതിനിടെ ഏതാനും ദിവസങ്ങളില്‍ വില താഴ്ന്നുവെങ്കിലും വില ഉയരുന്ന പ്രവണതയാണ് പൊതുവേ സ്വര്‍ണവിലയില്‍ കാണുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

    ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്. ഒരു മാസത്തിനിടെ 1000 രൂപയാണ് ഉയര്‍ന്നത്. രാജ്യാന്തരവിപണിയിൽ സ്വർണത്തിന്റെ ഇന്നത്തെ ഔൺസ് വില 1,893.92 രൂപയാണ്. കഴിഞ്ഞ ആഴ്ചകളിൽ ഇത് 1900 പിന്നിട്ടിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും സ്വർണവില വർധിച്ചു. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 0.4 ശതമാനം വില ഉയർന്ന് 49145 രൂപയിലെത്തി.

    ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഒരുമാസം മുന്‍പ് മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി.

    Also Read- Petrol Diesel Price| ഇന്നും ഇന്ധന വില കൂടി; തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപ

    ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവിലയിൽ വർധനവുണ്ടായി. എന്നാൽ ജൂണില്‍ സ്വർണവില ചാഞ്ചാട്ടത്തിൽ തുടരുകയാണ്.‌

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

    ചെന്നൈ ₹ 46,310
    മുംബൈ ₹ 47,690
    ന്യൂഡൽഹി  ₹ 48,060
    കൊൽക്കത്ത ₹ 48,230
    ബാംഗ്ലൂർ ₹ 45,910
    ഹൈദരാബാദ്  ₹ 45,910
    പൂനെ ₹ 47,690
    ബറോഡ ₹ 48,410
    അഹമ്മദാബാദ്  ₹ 48,410
    ജയ്പുര്‍  ₹ 48,060
    ലഖ്‌നൗ ₹ 48,060
    കോയമ്പത്തൂര്‍  ₹ 46,310
    മധുര  ₹ 46,310
    വിജയവാഡ ₹ 45,910
    പാട്‌ന ₹ 47,690
    നാഗ്പൂര്‍ ₹ 47,690
    ചണ്ഡിഗഡ് ₹ 48,060
    സൂറത്ത് ₹ 48,410
    ഭുവനേശ്വര്‍ ₹ 45,910
    മാംഗ്ലൂര്‍  ₹ 45,910
    വിശാഖപട്ടണം  ₹ 45,910
    നാസിക് ₹ 47,690
    മൈസൂര്‍ ₹ 45,910

    കോവിഡ് വ്യാപനം തുടരുമ്പോൾ സ്വര്‍ണത്തിന്റെ മൂല്യം ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എം‌സി‌എക്സിൽ കഴിഞ്ഞ ആഗസ്റ്റിൽ 10 ഗ്രാമിന് 56,200 രൂപയായിരുന്നു.

    Key Words: gold price kerala, gold price today, Gold prices, gold price, gold price on June 9, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
    Published by:Rajesh V
    First published:
    )}