നൊമ്പരമായി അമ്മയുടെ വേർപാട്; എം വിൻസെന്‍റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ മാതാവ് കഴിഞ്ഞദിവസമാണ് മരിച്ചത്.
തിരുവനന്തപുരം: കോവളം നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം വിൻസെന്റ് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 8.30ന് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാല്‍ കഴിഞ്ഞ മാസം 24ന് നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായിരുന്നില്ല. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ മാതാവ് കഴിഞ്ഞദിവസമാണ് മരിച്ചത്. ഇതോടെ പതിനഞ്ചാം നിയമസഭയിലെ എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
കോവളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടാം തവണയാണ് എം.വിന്‍സെന്‍റ് നിയമസഭയിലേക്കെത്തുന്നത്. 11457 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു രണ്ടാം വിജയം. ജനതാദള്‍ (എസ്) നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എം വിന്‍സെന്‍റിന് 74868 വോട്ടും നീലലോഹിതദാസന്‍ നാടാര്‍ക്ക് 63306 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന് 18664 വോട്ടും ലഭിച്ചു.
Also Read വയലിനിൽ ബോളിവുഡ് മെലഡികൾ വായിക്കുന്ന വയോധികൻ; വൈറലായി കൊൽക്കത്തയിലെ തെരുവിൽ നിന്നുള്ള വീഡിയോ
advertisement
കഴിഞ്ഞ മാസം 24ന് നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാൻ കഴിയാതിരുന്ന മേയ് 28-ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രി വി അബ്ദുറഹ്മാനും നെമ്മാറയില്‍ നിന്നും വിജയിച്ച കെ ബാബുവുമാണ് സ്പീക്കറുടെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തത്.
ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് അന്ന് അബ്ദുറഹ്മാന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെ വന്നത്. കെ ബാബു കോവിഡ്-19 നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെ സത്യപ്രതിജ്ഞയിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് എംഎല്‍എ എ രാജ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞ എഴുതി കൊടുത്തതിലെപിഴവാണ് ഇതിന് കാരണം. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല.
advertisement
കന്നഡയും തമിഴും ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കന്നഡയിലാണ് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചൊല്ലിയത്.. പാലാ എംഎല്‍എ മാണി സി കാപ്പനും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
advertisement
സ്ഥാനം ഒഴിയും മുൻപ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുൻപ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ആയിരം രൂപ വീതമാണ് മുല്ലപ്പള്ളി വർധിപ്പിച്ചത്. നേരത്തെ കോവിഡ് കാലത്ത് ജോലിക്ക് എത്തിയവർക്ക് മുല്ലപ്പള്ളി 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
advertisement
പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരനെ മുല്ലപ്പള്ളി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയുംചെയ്തു. ഇന്നലെ കെ.പി.സി.സി ഓഫീസിലുള്ള ഗാന്ധിപ്രതിമയില്‍ വണങ്ങി പാര്‍ട്ടി നൽകിയ കാറിന്റെ താക്കോലും തിരിച്ചേൽപ്പിച്ച് വീട്ടില്‍നിന്നു വരുത്തിയ സ്വന്തം അംബാസഡര്‍ കാറിലാണ് മുല്ലപ്പള്ളി മടങ്ങിയത്. യാത്ര അയയ്ക്കാൻ ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിലും ഏതാനും ചില നേതാക്കളും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് ഓഫീസ് നടത്തിപ്പിനായി മുല്ലപ്പള്ളി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവെക്കാനും കഴിഞ്ഞെന്നും ജീവനക്കാർ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2021 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൊമ്പരമായി അമ്മയുടെ വേർപാട്; എം വിൻസെന്‍റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു