Also Read- എൻഫോഴ്സ്മെന്റ് കേസ് റദ്ദാക്കണമെന്ന ബിനീഷിന്റെ ഹർജി കർണാടക ഹൈക്കോടതി തളളി
2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ 35ാം സ്ഥാനക്കാരനായിരുന്നു ഈലണ്‍ മസ്‌ക്. 2020ല്‍മാത്രം ഈലൺ മസ്കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 100.3 ബില്യണ്‍ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിന്റെ തൊട്ടുപിന്നില്‍ ഈലണ്‍ മസ്‌ക് എത്തിയത്.
Also Read- നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുളള ബിഎസ്എഫ് മുൻ ജവാന്റെ ഹര്‍ജി തള്ളി
advertisement
ലോക കോടീശ്വര പട്ടികയില്‍ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്. വര്‍ഷങ്ങളായി ലോക കോടീശ്വന്മാരില്‍ ഒന്നാമനായി തുടരുകയായിരുന്ന ബില്‍ ഗെറ്റ്‌സിനെ 2017ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വര്‍ഷം നവംബറില്‍ ബില്‍ ഗേറ്റ്‌സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.
മാധ്യമസ്ഥാപനമായ ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ(ബ്ലൂംബർഗ് ബില്യനയേഴ്സ് ഇൻഡെക്സ്) ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ കടത്തിവെട്ടി ഈലൺ മസ്ക് കഴിഞ്ഞ ആഴ്ച മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ടെസ്‌ലയുടെ ഓഹരി വില 14 ശതമാനം ഉയർന്ന് 408.09 ഡോളറിൽ എത്തിയതോടെ അദ്ദേഹത്തിന്റെ ആസ്തി 11750 കോടി ഡോളറായി ഉയർന്നിരുന്നു.