ഒരു ദിവസം നാല് ടെസ്റ്റുകൾ; രണ്ടെണ്ണം കോവിഡ് പോസിറ്റീവ്, രണ്ടെണ്ണം നെഗറ്റീവ്; വിമർശനവുമായി ഈലൺ മസ്ക്
- Published by:user_57
- news18-malayalam
Last Updated:
Elon Musk Criticises Covid Tests after Testing Covid Positive and Negative on the Same Day | ഒരേ മെഷീനിൽ, ഒരേ നേഴ്സ് നടത്തിയ ടെസ്റ്റാണ് എന്നും ഈലൺ മസ്ക്
സ്‌പെയ്‌സ് എക്സ്, ടെസ്‌ല കമ്പനികളുടെ സി.ഇ.ഒ. ഈലൺ മസ്ക് ഒരേ ദിവസം തന്നെ നാല് ടെസ്റ്റുകളിൽ നിന്നായി കോവിഡ് പോസിറ്റീവും നെഗറ്റീവും ആയ ഫലം ലഭിച്ചുവെന്ന പരാതിയുമായി രംഗത്ത്.
സാധാരണയായുള്ള ജലദോഷത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ചയാണ് പരിശോധനയ്ക്ക് വിധേയനായത്.
നടത്തിയ ടെസ്റ്റുകളിൽ രണ്ടെണ്ണം നെഗറ്റീവും രണ്ടെണ്ണം പോസിറ്റീവും ആയതിനു ശേഷം ഇതിൽ എന്തോ കൃത്രിമത്വം നടന്നിരിക്കാമെന്ന സാധ്യത ഈലൺ മസ്ക് മുന്നോട്ടു വയ്ക്കുന്നു. ഒരേ മെഷീനിൽ, ഒരേ നേഴ്സ് നടത്തിയ ടെസ്റ്റാണ്. റാപിഡ് ആന്റിജൻ ടെസ്റ്റാണ് നടത്തിയതെന്ന് ഈലൺ മസ്ക് പറഞ്ഞു. ഇദ്ദേഹം തുടക്കം മുതലേ കോവിഡിനോട് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കാറുണ്ടായിരുന്നു.
Something extremely bogus is going on. Was tested for covid four times today. Two tests came back negative, two came back positive. Same machine, same test, same nurse. Rapid antigen test from BD.
— Elon Musk (@elonmusk) November 13, 2020
advertisement
15 മിനിറ്റിനുള്ളിൽ ഫലം തരുന്ന ബി.ഡി. വെരിറ്റോർ ടെസ്റിനാണ് ഈലൺ മസ്ക് വിധേയനായത്.
ഈലൺ മസ്‌കിന്റെ പ്രതികരണം നിരുത്തരവാദിത്തപരം എന്ന് ട്വിറ്റർ ഉപയോക്താക്കൾ വിമർശിച്ചു.
ഫോബ്‌സ് റിപ്പോർട്ട് പ്രകാരം നിലവിലെ അടിയന്തര സാഹചര്യം മുൻനിർത്തിയാണ് ഈ ടെസ്റ്റ് നടത്തുന്നത്. ഇതിന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അംഗീകാരമില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.
തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും അങ്ങനെ തന്നെയാവും എന്ന് മസ്ക്. വ്യത്യസ്ത ലാബുകളിൽ നിന്നും പി.സി.ആർ. ടെസ്റ്റുകൾ നടത്താൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
വാക്സിൻ വന്നാൽ പോലും താൻ അത് സ്വീകരിക്കില്ല എന്ന ഈലൺ മസ്‌കിന്റെ അഭിപ്രായ പ്രകടനം ശ്രദ്ധ നേടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെയും ഇദ്ദേഹം പരസ്യമായി വിമർശിച്ചിട്ടുണ്ട്.
(IANS വിവരങ്ങൾ ഉൾപ്പെടുന്നു)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2020 7:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഒരു ദിവസം നാല് ടെസ്റ്റുകൾ; രണ്ടെണ്ണം കോവിഡ് പോസിറ്റീവ്, രണ്ടെണ്ണം നെഗറ്റീവ്; വിമർശനവുമായി ഈലൺ മസ്ക്