നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുളള ബിഎസ്എഫ് മുൻ ജവാന്റെ ഹര്‍ജി തള്ളി

Last Updated:

വാരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തേജ് ബഹാദൂര്‍ നല്‍കിയ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

ന്യൂഡല്‍ഹി: വരാണസിയില്‍നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വാരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തേജ് ബഹാദൂര്‍ നല്‍കിയ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ചിലരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് പത്രിക തള്ളിയതെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.
മോദിക്കെതിരെ സമാജ്‌ വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനായാണ് തേജ് ബഹാദൂര്‍ നാമനിർദേശ പത്രിക നല്‍കിയത്. സൈന്യത്തില്‍നിന്നു പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പത്രിക വരണാധികാരി തള്ളിയത്. ബിഎസ്എഫിൽ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ തേജ് ബഹാദൂർ തീരുമാനിച്ചത്.
advertisement
[NEWS]പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന് യുവതി; പക്ഷേ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു[NEWS]
advertisement
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ജവാൻ നൽകിയ ഹർജി നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ജവാന്മാര്‍ക്ക്‌ നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെ പരാമർശിച്ച് ഓൺലൈനിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് 2017ലാണ് തേജ് ബഹാദൂറിനെ ബിഎസ്എഫിൽ നിന്ന് പിരിച്ചുവിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുളള ബിഎസ്എഫ് മുൻ ജവാന്റെ ഹര്‍ജി തള്ളി
Next Article
advertisement
കണ്ണൂരിൽ വൃക്ക നൽകാമെന്ന് വാഗ്ദാനം നൽകി രോഗികളിൽ നിന്നു ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
കണ്ണൂരിൽ വൃക്ക നൽകാമെന്ന് വാഗ്ദാനം നൽകി രോഗികളിൽ നിന്നു ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
  • കണ്ണൂരിൽ വൃക്ക നൽകാമെന്ന് വാഗ്ദാനം നൽകി 6 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ.

  • വൃക്ക ആവശ്യമുള്ളവരെ പരസ്യങ്ങൾ വഴി ബന്ധപ്പെടുന്ന സംഘത്തിൽ നൗഫൽ ഉൾപ്പെട്ടതായി കണ്ടെത്തി.

  • സംസ്ഥാനത്ത് പലരും വൃക്ക തട്ടിപ്പിനിരയായതായും, സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഉർജിതമാക്കി.

View All
advertisement