ബംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി തളളി. ഇ.ഡി തന്നെ അറസ്‌റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷിന്റെ വാദം. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതിനു പിന്നാലെ ബിനീഷിന്റെ തിരുവനന്തപുരത്തെ 'കോടിയേരി' വീടും ഭാര്യയുടെയും ബിനാമികളുടെയും സ്വത്തും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. കളളപ്പണ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. സ്വത്ത് കൈമാറ്റം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐ.ജി ഇ.ഡി കത്തും കൈമാറിയിരുന്നു.
മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെതിരെ എൻഫോഴ്‌സ്‌മെന്റ് കൂടുതൽ തെളിവുകൾ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിക്കും. ബിനീഷിന്റെ ബിനാമികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇ.ഡി ഇന്ന് കോടതിയിൽ സമർപ്പിക്കുന്നത്. ഇവരോടൊപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ ഇ.ഡി അറിയിച്ചിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.