നിലവിൽ ട്വിറ്ററിന് സമാനമായ ഇന്ത്യയിൽ നിന്നുള്ള 'കൂ' മാത്രമാണ് സർക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചത്. 2021 ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ മാർഗനിർഗദ്ദേശങ്ങൾ മേയ് 25-ന് മുൻപ് നടപ്പാക്കണമെന്നും അന്ന് നിർദ്ദേശിച്ചിരുന്നു.
Also Read 'പ്രായം ഒന്നിനും ഒരു തടസ്സമല്ല': ഇൻസ്റ്റഗ്രാമിൽ ഫാഷൻ ഐക്കണായി 76 കാരിയായ മുത്തശ്ശി
സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേങ്ങളിലൊന്ന്. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങൾക്കു പുറമെ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാക്കിയിരുന്നു. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും.
advertisement
Also Read റിസർവോയറിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി; സുരക്ഷിത അകലത്തിൽ എല്ലാം നിരീക്ഷിച്ച് തള്ളയാന
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ ഇന്റര്‍മീഡിയറി എന്ന നിലയിലുള്ള സംരക്ഷണം നഷ്ടമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതു കൂടാതെ നിയമനടപടികളും നേരിടേണ്ടിവരും.
ഇതിനിടെ പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേസ്ബുക്ക് സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തി വരികയാണെന്നും നിയമം പാലിക്കുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.