VIDEO | റിസർവോയറിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി; സുരക്ഷിത അകലത്തിൽ എല്ലാം നിരീക്ഷിച്ച് തള്ളയാന
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മൂന്ന് മണിക്കൂറിൽ അധികം നീളുന്നതായിരുന്നു രക്ഷാ പ്രവർത്തനം.
ജലംസഭരണിയിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥനായ പ്രവീണർ കസ്വാൻ ആണ് വനപാലകർ ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വ്യത്യസ്ഥ തരത്തിലുള്ള പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
വാച്ച്ടവർ ജീവനക്കാരനാണ് ആനക്കുട്ടി റിസർവോയറിൽ വീണ കാര്യം കൺട്രോൾ റൂമിനെ ആദ്യ അറിയിച്ചത്. ഉടൻ തന്നെ പട്രോളിംഗ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥരും പിന്നാലെ ലോക്കൽ റെയ്ഞ്ച് സ്റ്റാഫും സ്ഥലത്ത് എത്തി. രക്ഷാ പ്രവർത്തനത്തിനായി ഒരു മൊബൈൽ സ്ക്വാഡും വെറ്റിനറി ടീമിനെയും സജ്ജമാക്കിയിരുന്നതായും ഐഎഫ്എസ് ഓഫീസർ പ്രവീൺ കസ്വാൻ പറഞ്ഞു.
മൂന്ന് മണിക്കൂറിൽ അധികം നീളുന്നതായിരുന്നു രക്ഷാ പ്രവർത്തനം. റിസർവോയറിന്റെ ഭിത്തിയുടെ വലിയ ഭാഗവും ആനക്കുട്ടിയെ പുറത്ത് എത്തിക്കുന്നതിനായി പൊളിക്കേണ്ടി വന്നിരുന്നു. പരിക്കുകൾ ഒന്നും കൂടാതെ സുരക്ഷിതമായി ആനക്കുട്ടിയെ പുറത്ത് എത്തിച്ച് ആനക്കൂട്ടത്തോടൊപ്പം വിടാനും സംഘത്തിന് കഴിഞ്ഞു. റിസർവോയറിൽ നിന്നും ആനക്കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാ പ്രവർത്തനം സുരക്ഷിതമായ ആകലത്തിൽ നിന്നുകൊണ്ട് തള്ളയാന വീക്ഷിച്ചിരുന്നതായും പ്രവീൺ കസ്വാൻ ട്വീറ്റിൽ പറയുന്നു.
advertisement
“ഗ്രാമത്തിലേക്ക് ജലം എത്തിക്കുന്ന റിസർവോയറിലേക്കാണ് ആനക്കുട്ടി വീണത്. ടെറിട്ടോറിയൽ ടീം, വൈൽഡ് ലൈഫ് സ്ക്വാഡ്, മൃഗഡോക്ടർമാരുടെ സംഘം എന്നിവർ ഉടൻ സ്ഥലത്ത് എത്തി. സുരക്ഷിതമായി പുറത്ത് എത്തിച്ച ആനക്കുട്ടിയെ അതിന്റെ കുടുംബത്തോടപ്പം വിട്ടു. സുരക്ഷിതാമായ അകലത്തിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾ എല്ലാം തള്ളയാന വീക്ഷിക്കുന്നുണ്ടായിരുന്നു” വീഡിയോ പങ്കുവെച്ച് പ്രവീൺ കസ്വാൻ കുറിച്ചു.
Kiddo fell into reservoir from where water was being supplied to village. Territorial team, wildlife squad II & vet team reached on time. Was rescued & happily united with family. Mother was watching from safe. Our team. pic.twitter.com/NqSnhH94Rs
— Parveen Kaswan, IFS (@ParveenKaswan) May 23, 2021
advertisement
മെയ് 23 ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയ ഇതിനോടകം 70,000 ത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. നാലായിരത്തിൽ അധികം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രവീൺ കസ്വാനെയും മറ്റ് വനപാലകരെയും അഭിന്ദിക്കുന്നതായിരുന്നു കമന്റുകൾ ഏറെയും . തക്ക സമയത്ത് തന്നെ എത്തി രക്ഷാപ്രവർത്തനം നടത്തിയ വനപാലക സംഘം അഭിനന്ദനം അർഹിക്കുന്നു എന്നും തള്ളയാനയുടെ അനുഗ്രഹം എല്ലാ കാലത്തും നിങ്ങളിൽ ഉണ്ടാകും എന്നും ഒരാൾ അഭിപ്രായപ്പെട്ടു. വനപാലകർ എപ്പോഴും മികച്ച പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നുള്ള അഭിപ്രായങ്ങളും കമന്റുകളായി എത്തി. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന നിർദേശവും ഇന്റർനെറ്റ് ഉപയോക്താക്കളിൽ നിന്നും ഉയർന്നു വന്നു.
advertisement
രക്ഷാ പ്രവർത്തനം നടത്തുന്നതിനായി ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഒരുക്കുന്നില്ലെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. റിസർവോയറിന്റെഭിത്തി യന്ത്രങ്ങളുടെയോ മറ്റോ സഹായമില്ലാതെ തകർക്കുന്നതാണ് വീഡിയോയിൽ കാണുന്നത് എന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ദേശീയ ദുരന്ത നിവാരണ സേന ഉപയോഗിക്കുന്ന തരത്തിലുള്ള സാധന സാമഗ്രികൾ ഇത്തരം രക്ഷാപ്രവർത്തനത്തിനും ഉപയോഗപ്പെടുത്തണം എന്ന അഭിപ്രായമാണ് ഉയർന്നത്. രക്ഷാ പ്രവർത്തനത്തിനായി റിസർവോയറിന്റെ ഭിത്തി തകർക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
VIDEO | റിസർവോയറിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി; സുരക്ഷിത അകലത്തിൽ എല്ലാം നിരീക്ഷിച്ച് തള്ളയാന