‘ദൈവം സഹായിക്കും’: കാമുകിക്ക് ലംബോർഗിനി ലഭിക്കാ൯ 40 പകലും 40 രാത്രിയും മരുഭൂമിയിൽ ഉപവസിച്ച യുവാവ് അവശനിലയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സെൻട്രൽ സിംബാബ്‌വെയിലെ ബിന്ദുരയിലുള്ള റൈസൻ സെയിന്റ്സ് ചർച്ചിലെ യുവജന സംഘടനയുടെ നേതാവ് മാർക്ക് മുറാദിറയാണ് ഈ സാഹസത്തിന് മുതിർന്നത്.
രോഗം മാറാനും, ജോലി ലഭിക്കാനുമൊക്കെയായി പലരും പ്രാർത്ഥനയും ഉപവാസവുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ, അവർ അതിനായി പ്രാർത്ഥനയുടെ കൂടെ ചികിത്സിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ മരുഭൂമിയിൽ 40 പകലും 40 രാത്രിയും ഉപവസിച്ചാൽ ദൈവം തനിക്ക് ഒരു ലംബോർഗിനി കാർ നൽകുമെന്ന് കരുതി ഒരു മനുഷ്യൻ ഉപവസിക്കാൻ തീരുമാനിച്ചാലോ? സിംബാബ്‌വെയിലാണ് സംഭവം. സെൻട്രൽ സിംബാബ്‌വെയിലെ ബിന്ദുരയിലുള്ള റൈസൻ സെയിന്റ്സ് ചർച്ചിലെ യുവജന സംഘടനയുടെ നേതാവ് മാർക്ക് മുറാദിറയാണ് ഈ സാഹസത്തിന് മുതിർന്നത്.
തൊഴിൽ രഹിതനായ മാർക്ക് തന്റെ കാമുകിക്ക് അവൾ ഇഷ്ടപ്പെട്ട കാർ സമ്മാനമായി നൽകാൻ ആഗ്രഹിച്ചിരുന്നു. കാർവാങ്ങുന്നതിന് ആവശ്യമുള്ള 1.54 കോടി രൂപ ലഭിക്കാൻ ഒരു മാർഗവുമില്ലെന്ന് അറിഞ്ഞ മാർക്ക്, ദൈവത്തെ പ്രീതിപ്പെടുത്താൻ ആണ് 40 ദിവസം ഉപവാസമിരിക്കാൻ തീരുമാനിച്ചത്.
മാർക്ക്, ഭക്ഷണം കഴിക്കാൻ പ്രലോഭിപ്പിക്കപ്പെടാതിരിക്കാൻ താമസ സ്ഥലത്ത് നിന്നും മാറി മറ്റൊരു പ്രദേശത്താണ് ഉപവാസമിരുന്നത്. എന്നിരുന്നാലും, പട്ടിണി കിടക്കാനുള്ള മാർക്കിന്റെ പദ്ധതി നടപ്പായില്ല. മാർക്കിനെ കാണാതായതിനു ശേഷം, 33 ദിവസത്തെ തെരച്ചിലിനൊടുവിൽ അദ്ദേഹത്തെ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മാർക്കിനെ ബിന്ദുരയിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
advertisement
Also Read കോവിഡ്: ജീവൻ രക്ഷിച്ച ഡ്രൈവറുടെ ടാക്സിയിൽ തന്നെ വീട്ടിലേക്ക് മടക്കം; വൈറലായി യുവതിയുടെ കുറിപ്പ്
തൊഴിൽ രഹിതനായ മാർക്ക് ഒരു ജോലി ലഭിക്കാനായി ഉപവസിച്ചിരുന്നേൽ നന്നായിരുന്നു എന്ന് റൈസൻ സെയിന്റ്സ് ചർച്ചിലെ പുരോഹിതൻ പറഞ്ഞു.
മാർക്ക് ആഗ്രഹിച്ച പോലെ ഒരു ലംബോർഗിനി വാങ്ങുന്നതിനായി പണം സ്വരൂപിക്കുന്നതിനായി മാർക്കിന്റെ സുഹൃത്തുക്കൾ ഒരു ധനസമാഹരണം ആരംഭിച്ചു. എങ്കിലും ആകെ 3000 രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. ഒടുവിൽ ധനസമാഹരണത്തിൽ നിന്ന് സ്വരൂപിച്ച പണം ആശുപത്രിയിലെ മാർക്കിന്റെ ബില്ലുകൾ അടക്കാനായി ഉപയോഗിക്കുകയാണ് ചെയ്തത്.
advertisement
വെള്ളവും ഭക്ഷണവുമില്ലാതെ മാർക്ക് എത്രനാൾ ഉപവാസമിരുന്നു എന്ന് വ്യക്തമല്ല. മനുഷ്യർക്ക് ഭക്ഷണമില്ലാതെ മൂന്നാഴ്ച നിലനിൽക്കാം എന്നാണ് പറയപ്പെടുന്നത്. മാർക്ക് സുഖം പ്രാപിച്ച് വരുന്നു എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.
ജനുവരിയിൽ ഓസ്‌ട്രേലിയൻ കുറ്റിക്കാട്ടിൽ അകപ്പെട്ടുപോയ 58 കാരനായ വ്യക്തി, മൂന്നാഴ്ചക്ക് ശേഷമാണ് രക്ഷപ്പെട്ടത്. കാട്ടു കൂണും ഡാമിലെ വെള്ളവും മാത്രം കുടിച്ചാണ് അയാൾ അന്ന് ജീവൻ നിലനിർത്തിയത്.
advertisement
കാർ വാങ്ങാൻ പണമില്ലാതെ സ്വന്തമായി കാർ നിർമ്മിച്ചവരുടെ വാർത്തകളും സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് കാർ വാങ്ങാൻ പണത്തിനായി സ്വന്തം കുഞ്ഞിനെ വിറ്റതും വാർത്ത ആയിരുന്നു.
സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ സെക്കൻ ഹാൻഡ് കാറ് വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപക്കാണ് ദമ്പതികൾ വിറ്റത്. ഉത്തർ പ്രദേശിലെ കണ്ണൗജ് ജില്ലയിലായിരുന്നു സംഭവം. നവജാത ശിശുവിന്റെ മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെക്കൻഡ് ഹാൻഡ് കാറ് വാങ്ങുന്നതിന് ഗുർസഹൈഗഞ്ച് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന് കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് കണ്ടത്തുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘ദൈവം സഹായിക്കും’: കാമുകിക്ക് ലംബോർഗിനി ലഭിക്കാ൯ 40 പകലും 40 രാത്രിയും മരുഭൂമിയിൽ ഉപവസിച്ച യുവാവ് അവശനിലയിൽ