HOME » NEWS » Buzz » THIS 76 YEAR OLD GRANDMOM IS NAILING THE INSTAGRAM FASHION GAME AA

'പ്രായം ഒന്നിനും ഒരു തടസ്സമല്ല': ഇൻസ്റ്റഗ്രാമിൽ ഫാഷൻ ഐക്കണായി 76 കാരിയായ മുത്തശ്ശി

ലോക്ക്ഡൗൺ സമയത്താണ് ഇൻസ്റ്റാഗ്രാമിൽ താൽപ്പര്യം തുടങ്ങിയതെന്ന് ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിൽ മിസിസ് വർമ്മ പറയുന്നു

News18 Malayalam | news18-malayalam
Updated: May 25, 2021, 3:07 PM IST
'പ്രായം ഒന്നിനും ഒരു തടസ്സമല്ല': ഇൻസ്റ്റഗ്രാമിൽ ഫാഷൻ ഐക്കണായി 76 കാരിയായ മുത്തശ്ശി
News18
  • Share this:
ഇന്റർനെറ്റ് ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണെന്ന് കരുതിയവ‍ർക്ക് തെറ്റി എഴുപതുകളിലെത്തിയ ദമ്പതികളും ഇപ്പോൾ ഇൻസ്റ്റഗ്രാം റീലിലെ സൂപ്പ‍ർ താരങ്ങളാണ്. മിസ്റ്റ‍ർ ആൻഡ് മിസ്സിസ് വർമ്മ (mr_and_mrs_verma) എന്ന അക്കൗണ്ട് ഉടമകളാണ് പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ച് ഇൻസ്റ്റഗ്രാമിൽ നിറഞ്ഞു നിൽക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗായ എല്ലാ ചലഞ്ചുകളും ഏറ്റെടുക്കുന്നവരാണ് റീൽസ് താരങ്ങളായ ഈ ദമ്പതികൾ.

14.8 കെ ഫോളോവേഴ്‌സുള്ള ഇരുവരും ആളുകളിൽ ചിരി വിട‍ർത്തുന്ന ഫോട്ടോകളും വീഡിയോകളുമാണ് ഇൻസ്റ്റഗ്രാമിലൂടെ ഷെയ‍ർ ചെയ്യാറുള്ളത്. “70 കൾക്ക് ശേഷം അടിപൊളിയായി ജീവിക്കുന്നു. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആളുകളെ ആക‍ർഷിക്കുക പുഞ്ചിരി വിടർത്തുക.” എന്നാണ് ഇവരുടെ ഇൻസ്റ്റാഗ്രാം ബയോയിൽ കുറിച്ചിരിക്കുന്നത്. ചെറുപ്പക്കാ‍ർ ഉൾപ്പെടെ ഇഷ്ടപ്പെടുന്ന ഇൻസ്റ്റഗ്രാം ദമ്പതികളാണ് ഇവർ.

Also Read കോവിഡ്: ജീവൻ രക്ഷിച്ച ഡ്രൈവറുടെ ടാക്സിയിൽ തന്നെ വീട്ടിലേക്ക് മടക്കം; വൈറലായി യുവതിയുടെ കുറിപ്പ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന മിക്ക മുത്തശ്ശന്മാരും മുത്തശ്ശിമാരും സ്വന്തം കൊച്ചുമക്കൾക്കാണ് സാധാരണ നന്ദി പറയാറുള്ളത്. ഇവിടെയും വ‍ർമ്മ ദമ്പതികൾക്ക് ഇൻസ്റ്റഗ്രാം പരിചയപ്പെടുത്തിയത് പേരക്കുട്ടി തന്നെ. ലോക്ക്ഡൗൺ സമയത്താണ് ഇൻസ്റ്റാഗ്രാമിൽ താൽപ്പര്യം തുടങ്ങിയതെന്ന് ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിൽ മിസിസ് വർമ്മ പറഞ്ഞു. “ലോക്ക്ഡൗൺ സമയത്ത് ചെറുമകളാണ് എന്നെ ഇൻസ്റ്റാഗ്രാം പരിചയപ്പെടുത്തിയത്, അതിനുശേഷം പുതിയ ഫാഷൻ ട്രെൻഡുകളും വേഷങ്ങളും ധരിച്ച് വീഡിയോകൾ എടുക്കാൻ തുടങ്ങി. മിക്ക ദിവസങ്ങളിലും ഭ‍‍ർത്താവിനെ പ്രാങ്ക് ചെയ്യും. ഞാൻ ഇപ്പോൾ ഒരു സെൽഫി രാജ്ഞിയായി മാറി. എനിക്ക് 76 വയസ്സുണ്ട്, നഗരത്തിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‍ർ ആകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന്” ഈ ഇൻസ്റ്റഗ്രാം മുത്തശ്ശി പറയുന്നു.മിസിസ് വ‍ർമ്മയുടെ ഏറ്റവും ജനപ്രിയമായ റീലുകളിലൊന്ന് ഷൂ ചലഞ്ച് ആണ്. അതിൽ, ലളിതമായ വെളുത്ത കുർത്തയും കറുത്ത പലാസോയും ധരിച്ച് ചെരിപ്പ് വായുവിലേക്ക് എറിയുന്നതായി കാണാം. താമസിയാതെ വേഷവും രൂപവും മാറി സ്റ്റൈലിഷ് ഗെറ്റപ്പിലേയ്ക്ക് മുത്തശ്ശി മാറും. മുട്ട് വരെയുള്ള കറുത്ത പാവാടയും വെളുത്ത ഷ‍ർട്ടുമാണ് പിന്നീട് ധരിക്കുന്ന വേഷം. ഇൻസ്റ്റഗ്രാമിൽ 3.2 ദശലക്ഷത്തിലധികം വ്യൂസ് നേടിയ വീഡിയോയാണിത്.

Also Read റിസർവോയറിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി; സുരക്ഷിത അകലത്തിൽ എല്ലാം നിരീക്ഷിച്ച് തള്ളയാന

906 കെ വ്യൂകളുള്ള മറ്റൊരു വീഡിയോയിൽ മുത്തശ്ശിയുടെ ഭർത്താവായ മിസ്റ്റർ വർമ്മയും അവരുടെ ചെറുമകളും ചേ‍ർന്ന് പ്രശസ്തമായ ചിക്കൻ ഡാൻസ് കളിക്കുന്നത് കാണാം. ഈ മാസം ആദ്യം ഇരുവരുടെും 61-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ദമ്പതികൾ ഒരുമിച്ചുള്ള ചില നിമിഷങ്ങളും പങ്കുവച്ചിരുന്നു. മിസ്റ്റർ വർമ്മ മിസ്സിസ് വർമ്മയ്ക്ക് ഒരു റോസാപ്പൂ സമ്മാനിക്കുന്നതും ഫോട്ടോകളിൽ കാണാം.

Also Read വൈറലായ 'ആകാശ വിവാഹം'; വിമാന ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

മിസിസ് വർമ്മ തന്റെ വിവിധ ഫാഷൻ ലുക്കുകളും ഇൻസ്റ്റഗ്രാമിൽ ഷെയ‍ർ ചെയ്യാറുണ്ട്. ജാക്കറ്റ് എങ്ങനെ സ്റ്റൈൽ ചെയ്യാം അല്ലെങ്കിൽ ഡെനിം ലുക്ക് എങ്ങനെ ഭംഗിയാക്കാം തുടങ്ങിയ റീലുകളം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
Published by: Aneesh Anirudhan
First published: May 25, 2021, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories