2003 ലോകകപ്പിൽ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റ്സിനെതിരെയായിരുന്നു അക്തറിന്റെ കൊടുങ്കാറ്റായ ബൗളിങ്. 161.3 kph വേഗതയിലായിരുന്നു അക്തറിന്റെ പന്തേറ്. പന്തിലെ വേഗതയ്ക്കൊപ്പം തുടർച്ചയായുള്ള പരിക്കുകളും അക്തറിന് വിനയായി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾക്ക് ശേഷം പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് റാവിൽപിണ്ടി എക്സ്പ്രസ്. അതിവേഗതയിൽ പന്തെറിയാൻ ലഹരിമരുന്ന് ഉപയോഗിക്കാൻ തനിക്ക് ഉപദേശം ലഭിച്ചുവെന്നാണ് അക്തറിന്റെ വെളിപ്പെടുത്തൽ. ഒരു അഭിമുഖത്തിലാണ് സഹതാരങ്ങളെയടക്കം സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വെളിപ്പെടുത്തൽ.
You may also like: അക്തറിനെ നേരിടാൻ സച്ചിൻ ഭയപ്പെട്ടിരുന്നു; പേടി സയീദ് അജ്മലിനോടും: ഷാഹിദ് അഫ്രീദി
advertisement
"ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലത്ത് വേഗതയിൽ പന്തെറിയാൻ സാധിക്കില്ലെന്നും 100 mph വേഗതയിൽ ബോളെറിയണമെങ്കിൽ ലഹരിമരുന്ന് ഉപയോഗിക്കണമെന്നുമായിരുന്നു ഉപദേശം. എന്നാൽ ഞാൻ ഒരിക്കലും അതിന് ചെവികൊണ്ടില്ല". പാകിസ്ഥാനിലെ ആന്റി-നാർകോട്ടിക് ഫോഴ്സസ് വാർഷിക സമ്മേളനത്തിൽ അക്തർ പറഞ്ഞതായി ക്രിക്കറ്റ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.
You may also like:'ലഹരിമരുന്നിന് അടിമ, മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടു'; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മുൻ പാക് താരം
തന്റെ പരാമർശങ്ങളുടെ വീഡിയോയും അക്തർ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. മികച്ച ഭാവിക്കായി സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കൂ എന്നാണ് യുവാക്കളോട് അക്തർ പറയുന്നത്.
46 ടെസ്റ്റ് ക്രിക്കറ്റിൽ നിന്നായി 25.7 ശരാശരിയിൽ 178 വിക്കറ്റുകളാണ് അക്തർ നേടിയത്. 163 ഏകദിന മത്സരങ്ങളിൽ നിന്ന് 247 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 15 ടി-20 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളാണ് ഫാസ്റ്റ് ബൗളർ സ്വന്തമാക്കിയത്.
പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെതിരെ മുൻ സഹതാരം ലഹരി മരുന്ന് ആരോപണം ഉന്നയിച്ചത് അടുത്തിടെയാണ്. ഇമ്രാൻ ഖാൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം കൊക്കെയ്ൻ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നുമായിരുന്നു മുൻ പാക് ബൗളർ സർഫറാസ് നവാസിന്റെ ആരോപണം.
1970-80 കാലഘട്ടത്തിൽ പാക് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളായിരുന്നു ഇമ്രാൻ ഖാനും സർഫറാസ് നവാസും.
