നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ലഹരിമരുന്നിന് അടിമ, മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടു'; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മുൻ പാക് താരം

  'ലഹരിമരുന്നിന് അടിമ, മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടു'; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മുൻ പാക് താരം

  1987 ൽ പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടയ്ക്കുള്ള സംഭവമാണ് സർഫറാസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

  Imran Khan

  Imran Khan

  • Share this:
   പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി മുൻ പാക് ബൗളർ സർഫറാസ് നവാസ്. ഇമ്രാൻ ഖാൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം കൊക്കെയ്ൻ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നുമാണ് സർഫറാസിന്റെ ആരോപണം. 1987 കാലത്തെ സംഭവത്തെ കുറിച്ചാണ് സർഫറാസ് പറയുന്നത്.

   1970-80 കാലഘട്ടത്തിൽ പാക് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളായിരുന്നു ഇമ്രാൻ ഖാനും സർഫറാസ് നവാസും. ഇമ്രാൻ ഖാനെതിരെ സർഫറാസ് നടത്തുന്ന ആരോപണങ്ങളുടെ വീഡിയോ ഇന്റർനെറ്റിലും പ്രചരിക്കുന്നുണ്ട്. ഇമ്രാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിച്ചതിന് താൻ മാത്രമല്ല സാക്ഷിയെന്നും സർഫറാസ് പറയുന്നു.

   തന്റെ ആരോപണങ്ങൾ തെറ്റാണെങ്കിൽ ഇമ്രാൻ ഖാന് കോടതിയെ സമീപിക്കാമെന്നും സർഫറാസ് വെല്ലുവിളിക്കുന്നു. 1987 ൽ പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടയ്ക്കുള്ള സംഭവമാണ് സർഫറാസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

   മത്സരത്തിൽ ഇമ്രാൻ ഖാന്റെ പ്രകടനം പ്രതീക്ഷിച്ച രീതിയിൽ ഉയർന്നിരുന്നില്ല. തുടർന്ന് ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലെ വീട്ടിൽ എത്തി ഭക്ഷണ ശേഷം മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് സർഫറാസ് ആരോപിക്കുന്നു.

   You may also like:ഐപിഎൽ മാത്രം കളിക്കാനാണ് ധോണിയുടെ തീരുമാനമെങ്കിൽ കാര്യങ്ങൾ അൽപ്പം ബുദ്ധിമുട്ടായിരിക്കും: കപിൽ ദേവ്

   "അദ്ദേഹം കഞ്ചാവ് ഉപയോഗിച്ചിരുന്നു. ലണ്ടനിൽ വെച്ചും അദ്ദേഹം ലഹരിമരുന്ന് ഉപയോഗിച്ചു. എന്റെ വീട്ടിൽ വെച്ചും ഉപയോഗിച്ചിരുന്നു. 1987 ൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് നല്ല രീതിയിൽ പന്തെറിയാൻ സാധിച്ചില്ല. മത്സരത്തിനിടയിൽ ഭക്ഷണം കഴിക്കാനായി ഇസ്ലാമാബാദിലുള്ള എന്റെ വീട്ടിൽ അദ്ദേഹം വന്നു. സഹതാരങ്ങളായ മുഹ്സിൻ ഖാൻ, അബ്ദുൽ ഖാദർ, സലീം മാലിക് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭക്ഷണശേഷം അദ്ദേഹം ചരസ് ഉപയോഗിച്ചു. എന്തോ മൂക്കിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു. കൊക്കെയ്നും ഉപയോഗിച്ചു".

   ലണ്ടനിൽ വെച്ച് ഇമ്രാൻ ഖാൻ റോൾ ചെയ്യുന്നത് കണ്ടെന്നും സർഫറാസ് പറയുന്നു. ഇതിന് താൻ മാത്രമല്ല ദൃക്സാക്ഷി. വേറെയും കുറേ പേർ ഉണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ മുന്നിൽ കൊണ്ടുവരൂ എന്നും തന്റെ ആരോപണങ്ങൾ ഇമ്രാൻ ഖാൻ നിഷേധിക്കുമോ എന്ന് നോക്കാമെന്നും സർഫറാസ് പറയുന്നു.
   Published by:Naseeba TC
   First published:
   )}