തന്റെ പന്ത് നേരിട്ടവരിൽ ഏറ്റവും ധൈര്യവാനായ ബാറ്റ്സ്മാൻ; ഇന്ത്യൻ ടീമിലെ ഇഷ്ടതാരത്തെ കുറിച്ച് ഷുഹൈബ് അക്തർ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്സ്മാൻ ആരാണെന്ന ചോദ്യത്തിന് അക്തറിന് ഒരു മറുപടിയേ ഉള്ളൂ.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു റാവിൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെട്ട ഷുഹൈബ് അക്തർ. സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിങ്, രാഹുൽ ദ്രാവിഡ്, വിരേന്ദ്ര സെവാഗ്, ജാക്വിസ് കാലിസ്, കെവിൻ പീറ്റേഴ്സൺ തുടങ്ങിയവരുടെ ക്രീസിലെ എതിരാളി.
ക്രിക്കറ്റ് ഗ്രൗണ്ടിൽ തനിക്ക് ഇഷ്ടപ്പെട്ട ബാറ്റ്സ്മാനെ കുറിച്ച് പറയുകയാണ് ഷുഹൈബ് അക്തർ. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്സ്മാൻ ആരാണെന്ന ചോദ്യത്തിന് അക്തറിന് ഒരു മറുപടിയേ ഉള്ളൂ. സൗരവ് ഗാംഗുലി.
ഗാംഗുലിയെ കുറിച്ച് അക്തറിന്റെ വാക്കുകൾ ഇങ്ങനെ, എല്ലാവരും പറയുന്നത് ഗാംഗുലിക്ക് ഫാസ്റ്റ് ബോൾ നേരിടാൻ പേടിയാണെന്നാണ്. അദ്ദേഹത്തിന് എന്റെ ബോൾ നേരിടാൻ പേടിയാണെന്നും ആളുകൾ പറയുന്നു. എന്നാൽ അതിൽ വാസ്തവമില്ലെന്നാണ് തനിക്ക് പറയാനുള്ളത്. തന്റെ പുതിയ ബോളിനെ ഏറ്റവും ധൈര്യത്തോടെ നേരിട്ട ഏക ഓപ്പണർ ഗാംഗുലി മാത്രമാണ്. ഹലോ ആപ്പിലെ ഇന്റർവ്യൂവിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്.
advertisement
TRENDING:നിതിൻ ചന്ദ്രന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി; രക്തം ദാനം ചെയ്ത് സുഹൃത്തുക്കൾ[NEWS]കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് അമ്മ [PHOTOS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ഗാംഗുലിയാണെന്നും അക്തർ. ഇന്ത്യയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തെ കുറിച്ച് പറയാതിരിക്കാനാകില്ല. ധോണിയും മികച്ച ക്യാപ്റ്റനാണെങ്കിലും ടീം നിർമാണത്തിൽ ഗാംഗുലിക്ക് പ്രത്യേക പാടവമുണ്ടെന്നും അക്തർ.
advertisement
2008 ലാണ് സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. 113 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 7212 റൺസും 311 ഏകദിനങ്ങളിൽ നിന്ന് 11,363 റൺസും ഗാംഗുലി നേടി. ഏകദിനങ്ങളിൽ 23 സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ഗാംഗുലിയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2020 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
തന്റെ പന്ത് നേരിട്ടവരിൽ ഏറ്റവും ധൈര്യവാനായ ബാറ്റ്സ്മാൻ; ഇന്ത്യൻ ടീമിലെ ഇഷ്ടതാരത്തെ കുറിച്ച് ഷുഹൈബ് അക്തർ


