Also Read-'ഇനിയും പോരാടാൻ തയാർ'; മാതാപിതാക്കളെ കൊന്ന താലിബാൻ ഭീകരരെ വധിച്ച് പ്രതികാരം ചെയ്ത് അഫ്ഗാൻ പെൺകുട്ടി
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന യൂണിവേഴ്സിറ്റിയിൽ അതിക്രമിച്ച് കയറിയ ഭീകരർ ചാവേറാക്രമണവും വെടിവയ്പും നടത്തിയത്. മണിക്കൂറുകൾ നീണ്ട ക്രൂരമായ വെടിവയ്പ്പിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഭൂരിഭാഗം പേരും വിദ്യാർഥികളാണ്. ഇരുപത്തി രണ്ട് പേർക്ക് പരിക്കേറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
advertisement
Also Read-Bibi Ayesha| താലിബാന് മുന്നിൽ കീഴടങ്ങിയ അഫ്ഗാനിലെ വനിതാ യോദ്ധാവ് ബീബി ആയിഷ ആരാണ്?
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള യൂണിവേഴ്സിറ്റിക്കുള്ളിൽ അക്രമികൾ ആയുധങ്ങളുമായി കടന്നതെങ്ങനെയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. യുഎസ് ട്രൂപ്പിന്‍റെ കൂടെ പിന്തുണയോടെ മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ച് അക്രമം അവസാനിച്ചു എന്ന് അഫ്ഗാൻ സേന പ്രഖ്യാപിച്ചത്.
Also Read-പ്രസവവാര്‍ഡിൽ പൊലീസ് വേഷത്തിൽ ആക്രമണം; പിഞ്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും നഴ്സുമാരെയും കൊന്നു
കഴിഞ്ഞ ദിവസം കാമ്പസിൽ ഇറാനിയൻ പുസ്തകമേള സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഉദ്ഘാടനത്തിനായി സർക്കാർ ഉദ്യോഗസ്ഥർ എത്തുന്നതിന് അൽപസമയം മുമ്പാണ് ആക്രമണം ആരംഭിച്ചതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹമീദ് ഒബൈദി അറിയിച്ചത്. അതേസമയം സംഭവത്തിൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്റഫ് ഘാനി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വിദ്യാര്‍ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പകരം വീട്ടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
Also Read-അഫ്ഗാനിസ്ഥാൻ ജയിലിൽ 29 പേരെ കൊന്ന IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടർ
'ഈ നിന്ദ്യമായ ആക്രമണത്തിന് ഇന്ന് ചീന്തപ്പെട്ട നിഷ്കളങ്കരായ വിദ്യാർഥികളുടെ ഓരോ തുള്ളി ചോരയ്ക്കും ഞങ്ങൾ പകരം വീട്ടിയിരിക്കും' ഘാനി പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.