കാബൂൾ സര്‍വകലാശാലയിൽ വെടിവയ്പ്പ്; വിദ്യാര്‍ത്ഥികൾ ഉൾപ്പെടെ 19 മരണം
കാബൂൾ സര്‍വകലാശാലയിൽ വെടിവയ്പ്പ്; വിദ്യാര്‍ത്ഥികൾ ഉൾപ്പെടെ 19 മരണം
മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റു രണ്ടുപേര്‍ കൊല്ലപ്പെട്ടതായും സർക്കാർ വക്താവ് പറഞ്ഞു.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ കടന്ന ആയുധധാരികള്‍ നടത്തിയ വെടിവയ്പിലും ചാവേര്‍ ആക്രമണത്തിലും വിദ്യാർഥികൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റു രണ്ടുപേര്‍ കൊല്ലപ്പെട്ടതായും സർക്കാർ വക്താവ് താരിഖ് അരിയാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. യൂണിവേഴ്‌സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്‌ഫോടനം നടത്തുകയും പിന്നീട് കാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് താലിബാൻ വ്യക്തമാക്കി. കൊല്ലപ്പെട്ടവരിലേറെയും വിദ്യാർത്ഥികളാണെന്നാണ് വിവരം. കാമ്പസിൽ സംഘടിപ്പിച്ച ഇറാനിയൻ പുസ്തകമേളയുടെ ഉദ്ഘാടനത്തിനായി സർക്കാർ ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് ആക്രമണം ആരംഭിച്ചത്.
കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. 2018ൽ കാബൂൾ സർവകലാശാലയ്ക്ക് മുന്നിൽ ഐഎസ് ഭീകരർ നടത്തിയ ചാവേറ്‍ ആക്രമണത്തിൽ നിരവധി യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. 2016ൽ കാബൂളിലെ അഫ്ഗാനിസ്ഥാൻ യൂണിവേഴ്സിറ്റിയിലെ അമേരിക്കൻ സർവകലാശാലയിൽ ഉണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.