AR Rahman Saira Banu|ഹണിമൂണിനിടെ ഭാര്യയെ തനിച്ചാക്കി വീണ വായിച്ച സംഗീതജ്ഞൻ
- Published by:ASHLI
- news18-malayalam
Last Updated:
എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും ഹണിമൂൺ ട്രിപ്പിന് പോയപ്പോൾ രാത്രി 12 മണിയോടെ ഇരുവരേയും ഫോണിൽ വിളിച്ച അടുത്ത ബന്ധുവായ നടൻ റഹ്മാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
advertisement
1/5

ലോകത്താകമാനം ആരാധകരുള്ള സംഗീതജ്ഞനാണ് എ ആർ റഹ്മാൻ. അദ്ദേഹവും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ആരാധക ലോകത്തെ ആകെ ഞെട്ടലിലാക്കിയിരിക്കുന്നത്. 29 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ഇരുവരും പിരിയുമ്പോൾ അതിന്റെ കാരണങ്ങൾ പോലും അവ്യക്തം.
advertisement
2/5
തമ്മിൽ വേർപിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വിവാഹമോചനത്തെക്കുറിച്ച് വ്യക്തമാക്കിയത്. അതേസമയം ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നാണ് എ ആർ റഹ്മാൻ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചത്.
advertisement
3/5
എല്ലാത്തിനും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അർത്ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും റഹ്മാൻ കുറിച്ചു.
advertisement
4/5
ഇപ്പോഴിതാ ഇരുവരുടേയും വിവാഹമോചന വാർത്ത ചർച്ചയാകുന്നതിനിടയിൽ ശ്രദ്ധയാകുകയാണ് നടൻ റഹ്മാൻ, എ ആർ റഹ്മാനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ. നടന്‍ റഹ്മാന്‍റെ ഭാര്യ സഹോദരിയാണ് സൈറാ ബാനു. വിവാഹശേഷം എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും ഹണിമൂൺ ട്രിപ്പിന് പോയപ്പോൾ ഉണ്ടായ കാര്യത്തെക്കുറിച്ചാണ് നടൻ റഹ്മാൻ പറഞ്ഞത്.
advertisement
5/5
എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും ഒരു ഹില്‍സ്‌റ്റേഷനിലേക്കാണ് ഹണിമൂണിന് പോയത്. നടൻ റഹ്മാൻ രാത്രി 12 മണിയോടെ ഇരുവരേയും ഫോണിൽ വിളിച്ചു. സൈറയാണ് ഫോൺ എടുത്തത്. പാതി ഉറക്കത്തിലായിരുന്ന സൈറയോട് റഹ്‌മാന്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ 'എനിക്കറിയില്ല' എന്നായിരുന്നു അവരുടെ മറുപടി. ആ രാത്രിയിൽ മറ്റൊരു മുറിയില്‍ വീണ വായിച്ചുകൊണ്ട് ഏതോ സംഗീതം കമ്പോസ് ചെയ്യുകയായിരുന്നു അദ്ദേഹം എന്നാണ് നടന്‍ റഹ്‌മാന്‍ പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Buzz/
AR Rahman Saira Banu|ഹണിമൂണിനിടെ ഭാര്യയെ തനിച്ചാക്കി വീണ വായിച്ച സംഗീതജ്ഞൻ