Actor Bala | മേജർ ശസ്ത്രക്രിയ ഉടൻ; ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം വിവാഹവാർഷികം ആഘോഷിച്ച് നടൻ ബാല
- Published by:user_57
- news18-malayalam
Last Updated:
ശസ്ത്രക്രിയയ്ക്കു വിധേയനാകും മുൻപ് ബാലയും എലിസബത്തും വിവാഹവാർഷികദിനത്തിൽ പ്രേക്ഷകർക്ക് മുന്നിൽ
advertisement
1/7

കുറച്ചു നാളുകൾക്കു ശേഷം നടൻ ബാല (Actor Bala) വീണ്ടും ആരാധകർക്കും പ്രേക്ഷകർക്കും മുന്നിൽ. ഭാര്യ എലിസബത്തിനൊപ്പം രണ്ടാം വിവാഹവാർഷികം ചെറിയ രീതിയിൽ ആഘോഷിക്കുന്ന വീഡിയോയുമായാണ് ബാലയുടെ വരവ്. ബാല നല്ല ക്ഷീണിതനാണ് എങ്കിലും പ്രിയപ്പെട്ടവരോട് രണ്ടു വാക്ക് പറഞ്ഞിട്ടുണ്ട്. ഒരു കേക്ക് മുറിച്ച് എലിസബത്തിനും ചിറ്റപ്പനും ചിറ്റമ്മയ്ക്കും ഒപ്പമാണ് ബാല വിവാഹവാർഷിക ദിനത്തിൽ എത്തിച്ചേർന്നത്
advertisement
2/7
കരൾ രോഗ സംബന്ധിയായി ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. സങ്കീർണമായ അവസ്ഥയിലൂടെയാണ് ബാല കടന്നു പോയതും. ആശുപത്രിയിൽ ആയതില്പിന്നെ ബാല സോഷ്യൽ മീഡിയയിൽ സജീവമല്ലാതായി. എന്നാൽ തനിക്കൊരു ശസ്ത്രക്രിയ വരുന്നതായി നടൻ അറിയിച്ചു (തുടർന്ന് വായിക്കുക)
advertisement
3/7
ശസ്ത്രക്രിയക്ക് സമ്മതപത്രം ഒപ്പിടാനാണ് ബന്ധുക്കൾ നാട്ടിൽ നിന്നും എത്തിയത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ വരാൻ കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങൾക്കകം ശസ്ത്രക്രിയ ഉണ്ടാവും എന്ന് ബാല അറിയിച്ചു
advertisement
4/7
ശസ്ത്രക്രിയ ചെയ്താൽ രക്ഷപ്പെടാനും മറിച്ചും ഉള്ള സാധ്യതയുണ്ട് എന്ന് ബാല. എന്നാൽ എലിസബത്ത് ബാലയ്ക്കു വളരെ ആത്മവിശ്വാസം നൽകുന്ന തരത്തിലാണ് സംസാരിച്ചത്
advertisement
5/7
ആദ്യ വിവാഹവാർഷികത്തിൽ ചെയ്ത പോലെ മൂന്നാം വിവാഹവാർഷികത്തിൽ രണ്ടുപേരും ചേർന്ന് ഡാൻസ് ചെയ്യും എന്ന് എലിസബത്ത് ബാലയോടായി പറഞ്ഞു. ആശുപത്രിയിൽ വച്ച് തന്നെയാണ് കേക്ക് മുറിച്ച് ചെറിയ ആഘോഷം നടത്തിയത്
advertisement
6/7
എല്ലാം ദൈവമാണ് തീരുമാനിക്കുന്നത് എന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും ദമ്പതികൾ വീഡിയോയിൽ പറഞ്ഞു. എലിസബത്തിന്റെ ആവശ്യപ്രകാരമാണ് ഒരു ചെറിയ വെഡിങ് ആനിവേഴ്സറി ആഘോഷം നടത്തിയതെന്ന് ബാല
advertisement
7/7
ഒരുപാട് ആരാധകർ ഇവർക്ക് വിവാഹവാർഷിക ആശംസയും ബാലയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയുമായി കമന്റ് സെക്ഷനിൽ എത്തിച്ചേർന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | മേജർ ശസ്ത്രക്രിയ ഉടൻ; ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം വിവാഹവാർഷികം ആഘോഷിച്ച് നടൻ ബാല