TRENDING:

Ishaani Krishna | 23-ാം പിറന്നാൾ ആഘോഷമാക്കി ഇഷാനി; ചിത്രങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ

Last Updated:
ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റ്
advertisement
1/8
Ishaani Krishna | 23-ാം പിറന്നാൾ ആഘോഷമാക്കി ഇഷാനി; ചിത്രങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ
നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ആഘോഷവുമാണ്.
advertisement
2/8
കുടുംബത്തിലെ ആറ് പേരുടെയും ബേര്‍ത്ത് ഡേ ആഘോഷത്തിന്റെയും, അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തിന്റെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്
advertisement
3/8
ഇപ്പോൾ മക്കളില്‍ മൂന്നാമത്തെ ആളായ ഇഷാനിയുടെ ബേര്‍ത്ത് ഡേ ആഘോഷത്തിന്റെ  ചിത്രങ്ങളാണ് വൈറലായത്. അച്ഛൻ ക‍ൃഷ്ണകുമാറാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
4/8
ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റ്. പിറന്നാൾ ആശംസകൾ അറിയിച്ച് അമ്മ സിന്ധു പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.
advertisement
5/8
'എന്റെ ഇഷ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍. എന്റെ സിപിള്‍ പാവം കുട്ടി. നിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. 23 വര്‍ഷമായി നീ തരുന്ന സ്‌നേഹത്തിന് നന്ദി. നീ എനിക്ക് എന്നും ആ കരഞ്ഞുകൊണ്ടിരിയ്ക്കുന്ന കുഞ്ഞാണ്. അതെല്ലാം ഞാനെന്നും ആസ്വദിച്ചിട്ടുണ്ട്. നീ ഒരുപാട് ദയയും ചിന്താശേഷിയുമുള്ള യുവതിയായി മാറിയിരിക്കുന്നു. ഹാപ്പി ബർത്ത്ഡേ ഇഷാനി', അമ്മ സിന്ധു കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
advertisement
6/8
അതേസമയം സഹോദരിമാരായ അഹാനയും ദിയയും ഇഷാനിക്ക് ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
advertisement
7/8
മറ്റു സഹോദരിമാരെ പോലെ സോഷ്യല്‍ മീഡിയയില്‍ ഇഷാനിയും വളരെ സജീവമാണ്. മറ്റു മൂന്നുപേരെയും അപേക്ഷിച്ച് വര്‍ക്കൗട്ടിനും ശരീരത്തിന്റെ ഫിറ്റ്നസ്സിനും പ്രാധാന്യം നല്‍കുന്ന ആളാണ് ഇഷാനി.
advertisement
8/8
സിനിമയിലും ഇഷാനി സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലെ ഇഷാനിയുടെ വേഷം ശ്രദ്ധേയമായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Ishaani Krishna | 23-ാം പിറന്നാൾ ആഘോഷമാക്കി ഇഷാനി; ചിത്രങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories