Lekshmi Pramod | കാരണമുണ്ട്; രണ്ടാമതും ഗർഭിണിയെന്ന കാര്യം ആറുമാസം വൈകി അറിയിച്ചതെന്തെന്ന് ലക്ഷ്മി പ്രമോദ്
- Published by:user_57
- news18-malayalam
Last Updated:
ജാതി മതങ്ങളെ അതിജീവിച്ച പ്രണയവും വിവാഹവുമാണ് നടി ലക്ഷ്മി പ്രമോദിന്റേയും ഭർത്താവ് അസറിന്റെയും
advertisement
1/9

ജാതി മതങ്ങളെ അതിജീവിച്ച പ്രണയവും വിവാഹവുമാണ് നടി ലക്ഷ്മി പ്രമോദിന്റേയും (Lekshmi Pramod) ഭർത്താവ് അസറിന്റെയും. ഇരുവർക്കും ദുവാ പർവീൺ എന്നൊരു മകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷ്മി താൻ രണ്ടാമതും അമ്മയാവുന്നു എന്ന വിവരം ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ വ്യക്തമാക്കിയിരുന്നു. ദുവ ചേച്ചിയാവുന്നു എന്നാണ് ലക്ഷ്മി അറിയിച്ചത്
advertisement
2/9
തന്റെ തന്നെ ക്ലാസ്സ്മേറ്റ് ആയിരുന്നു ലക്ഷ്മിയുടെ ഭർത്താവ് അസർ. ലക്ഷ്മിയാകട്ടെ, സ്കൂളിലെ ഹിന്ദി ടീച്ചറുടെ മകളും. അന്ന് തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/9
സാധാരണ മൂന്നു മാസങ്ങൾക്കുള്ളിൽ ഗർഭകാല വിശേഷം പങ്കിടുന്ന നടിമാരിൽ നിന്നും വ്യത്യസ്തയായി ലക്ഷ്മി. ആറാം മാസത്തിലാണ് ലക്ഷ്മി ഈ സന്തോഷവിവരം പോസ്റ്റ് ചെയ്തത്. കാന്തല്ലൂരിൽ ഭർത്താവും മകളുമായി യാത്രപോയ വേളയിലെടുത്ത ചിത്രങ്ങളാണ് ലക്ഷ്മി പോസ്റ്റ് ഇട്ടത്
advertisement
4/9
അൽപ്പം വണ്ണം കൂടിയത് മുതലേ ആരാധകർ ലക്ഷ്മിയെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. 'ഞാൻ ദിവസവും കേൾക്കുന്ന കുറേ ചോദ്യങ്ങളുണ്ട്. ചേച്ചി തടിച്ചല്ലോ, എന്താ സീരിയലിൽ നിന്ന് മാറിയേ, പ്രെഗ്നന്റ് ആണോ...
advertisement
5/9
എപ്പോഴും വീഡിയോസ് കാണുന്നില്ലല്ലോ അങ്ങനെ കുറേ കുറേ ചോദ്യങ്ങൾ…. അതിന്റെയൊക്കെ ഉത്തരങ്ങൾ ഞനൊരു വീഡിയോ ആയിട്ട് എന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്' എന്ന് പറഞ്ഞാണ് ലക്ഷ്മി ആ വിശേഷം പങ്കിട്ടത്
advertisement
6/9
'സുഖമോ ദേവി' എന്ന സീരിയലിൽ ലക്ഷ്മി അഭിനയിച്ചു വരികയായിരുന്നു. ഗർഭകാലത്തിന്റെ ആദ്യ മാസങ്ങളിലും അഭിനയിച്ച ശേഷമാണ് അവർ അവധിയെടുത്തു മാറിയത്
advertisement
7/9
അത്ര എളുപ്പമുള്ള യാത്രയല്ലായിരുന്നു എന്ന് ലക്ഷ്മി തുറന്നു സമ്മതിക്കും. ചില കോമ്പ്ലിക്കേഷൻസ് ഉണ്ടായി. വൈറൽ ഫീവർ ബാധിച്ചു. ആശുപത്രിയിലുമായി. അതെല്ലാം മാറിയ ശേഷമാകാം പ്രഖ്യാപനം എന്ന് ലക്ഷ്മി തീരുമാനിച്ചു
advertisement
8/9
'പരസ്പരം' എന്ന ടി.വി. സീരിയലിലെ സ്‌മൃതി എന്ന വേഷമാണ് ലക്ഷ്മിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. അതിന് ശേഷവും ഒരുപിടി നല്ല വേഷങ്ങൾ ലക്ഷ്മി അവതരിപ്പിച്ചു
advertisement
9/9
ഭർത്താവിന്റെ കുടുംബത്തിന്റെ ഉള്ളിലെ ചില പ്രശ്നങ്ങളുടെ പേരിൽ ലക്ഷ്മിയും കുടുംബവും കുറച്ചു വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറയുകയുണ്ടായി
മലയാളം വാർത്തകൾ/Photogallery/Buzz/
Lekshmi Pramod | കാരണമുണ്ട്; രണ്ടാമതും ഗർഭിണിയെന്ന കാര്യം ആറുമാസം വൈകി അറിയിച്ചതെന്തെന്ന് ലക്ഷ്മി പ്രമോദ്