TRENDING:

ഗൈസേ, ഇതാരെന്ന് വല്ല പിടിയും കിട്ടിയോ? ലാലേട്ടന്റെ പടത്തിൽ കണ്ടിട്ടുണ്ടോ എന്നൊന്ന് നോക്കിയേ

Last Updated:
ഒരു വിദേശി മോഡൽ പോസ് ചെയ്യുന്നത് പോലെ ആദ്യനോട്ടത്തിൽ തോന്നിയോ? എന്നാൽ ഇത് നല്ല പരിചയമുള്ള മലയാളി മുഖമാണ്
advertisement
1/6
ഗൈസേ, ഇതാരെന്ന് വല്ല പിടിയും കിട്ടിയോ? ലാലേട്ടന്റെ പടത്തിൽ കണ്ടിട്ടുണ്ടോ എന്നൊന്ന് നോക്കിയേ
കണ്ടാൽ ഏതോ ഒരു വിദേശി മോഡൽ സോഫയുടെ മുകളിൽ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് പോലെ. ഒറ്റത്തവണ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിൽ, ഒന്ന് നിന്നാട്ടെ. ഒരു നോട്ടം കൂടി കൊടുത്താൽ ഈ മുഖത്തിലെ മലയാളി ടച്ച് പതിയെ തെളിഞ്ഞു വരും. പിന്നെ എവിടെയോ കണ്ടിട്ടുളളത് പോലെ എന്നു ചിന്തിച്ചു പോയേക്കും. ആളെ എല്ലാർക്കും ബിഗ് സ്‌ക്രീനിൽ അത്യാവശ്യം കണ്ടുപരിചയമുണ്ട്
advertisement
2/6
മോഹൻലാൽ സിനിമകളിലൂടെ മലയാള സിനിമ പരിചയപ്പെട്ട നടിയാണിത്. കൂടുതലൊന്നും വേണ്ട, 'ദൃശ്യം' സിനിമയിൽ ജോർജ് കുട്ടിയുടെ കോടതി രംഗത്തിൽ അത്ഭുതപ്പെട്ടു നിൽക്കുന്ന ആ രംഗം ഒന്ന് മാത്രം മതി ഇതാരെന്ന് പറയാൻ. ജീവിതത്തിലും അഭിഭാഷകയായ ശാന്തിമായ ദേവിയുടെ മേക്കോവറാണ് ആദ്യം കണ്ടത് (തുടർന്ന് വായിക്കുക)
advertisement
3/6
ദൃശ്യത്തിനു ശേഷം നേര് സിനിമയിലും മറ്റൊരു കോടതി കഥയിലൂടെ ശാന്തിമായ ദേവി വീണ്ടും ബിഗ് സ്‌ക്രീനിൽ നിറഞ്ഞു. തൊട്ടതെല്ലാം ഹിറ്റായി മാറി എന്നതിൽ ശാന്തിക്കും പങ്കുണ്ട്. രണ്ടു ചിത്രങ്ങളും മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഉണ്ടായെന്ന പ്രത്യേകതയുമുണ്ട്
advertisement
4/6
ടി.വി. ചാനൽ പരിപാടികളിലൂടെ അവതാരക ലോകത്തെത്തിയ താരമാണ് ശാന്തി. അവിടെ നിന്നും ഹൈക്കോടതിയിലെ അഭിഭാഷക വരെയായി. 'നേര്' സിനിമയുടെ കഥയ്ക്ക് പിന്നിലും ശാന്തിയുടെ പരിശ്രമമുണ്ട്
advertisement
5/6
'ദൃശ്യം' വഴിയാണ് ശാന്തിയെ എല്ലാവരും പരിചയപ്പെട്ടതെങ്കിലും, സുഹൃത്ത് കൂടിയായ രമേശ് പിഷാരടിയുടെ 'ഗാനഗന്ധർവനിലെ' വേഷമാണ് ആദ്യ ചിത്രത്തിലേക്ക് വഴി തുറന്നത്. ഇത് കണ്ട ജീത്തു ജോസഫ് 'റാം' എന്ന മോഹൻലാൽ പ്രോജക്ടിലേക്ക് ശാന്തിയെ ക്ഷണിച്ചു
advertisement
6/6
'റാം' ഇനിയും ഇറങ്ങിയിട്ടില്ല എങ്കിലും അതിനു ശേഷമുണ്ടായ ദൃശ്യം, നേര് സിനിമകൾ ശാന്തിയെ ശ്രദ്ധേയയാക്കി മാറ്റിയിരുന്നു. 'ദൃശ്യം' സിനിമയുടെ പിന്നണിയിൽ മോഹൻലാലും ശാന്തി മായാദേവിയും
മലയാളം വാർത്തകൾ/Photogallery/Buzz/
ഗൈസേ, ഇതാരെന്ന് വല്ല പിടിയും കിട്ടിയോ? ലാലേട്ടന്റെ പടത്തിൽ കണ്ടിട്ടുണ്ടോ എന്നൊന്ന് നോക്കിയേ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories