TRENDING:

'ലാലേട്ടന്‍റെയും മമ്മൂക്കയുടെയും സ്ട്രാറ്റര്‍ജിയാണ് ഞാന്‍ കോപ്പിയടിക്കുന്നത്'; ടൊവിനോ തോമസ്

Last Updated:
സിനിമയിൽ അങ്ങനെ ഒരു ബാലൻസ് ഉണ്ടായിരുന്നതുകൊണ്ടാണ് അവർ ബുർജ് ഖലീഫയാകാതെ മൗണ്ട് എവറസ്റ്റായതെന്നും ടൊവിനോ പറഞ്ഞു.
advertisement
1/9
'ലാലേട്ടന്‍റെയും മമ്മൂക്കയുടെയും സ്ട്രാറ്റര്‍ജിയാണ് ഞാന്‍ കോപ്പിയടിക്കുന്നത്'; ടൊവിനോ തോമസ്
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ തന്‍റെതായ ഇടം കണ്ടെത്തിയ നടനാണ് ടോവിനോ തോമസ്. മിന്നല്‍ മുരളിയിലൂടെ മലയാളത്തിന് പുറത്തും ശ്രദ്ധനേടിയ ടോവിനോ മാരി 2ലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു
advertisement
2/9
ഓസ്കാര്‍ നോമിനേഷന്‍ നേടിയ ജൂഡ് ആന്‍റണി ചിത്രം 2018  ലെ അനൂപ് എന്ന കഥാപാത്രം ടോവിനോയ്ക്ക് കൂടുതല്‍ ജനപ്രീതി നേടിക്കൊടുക്കുകയും ചെയ്തു.
advertisement
3/9
പക്കാ കൊമേഷ്യല്‍ സിനിമകള്‍ക്കൊപ്പം കലാമൂല്യമുള്ള, തന്നിലെ നടന് മുതല്‍ കൂട്ടാകുന്ന സിനിമയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുകയാണ് ടോവിനോ തോമസ്. 
advertisement
4/9
ഡോ. ബിജു രചനയും സംവിധാനവും ചെയ്യുന്ന അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ ആര്‍ട്ട് സിനിമകളുടെ ഭാഗമാകുന്നത്. സിനിമയുടെ ആദ്യ പ്രദര്‍ശനം  27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടന്നു.
advertisement
5/9
കൊമേഴ്ഷ്യൽ സിനിമകള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും ചെയ്തിരുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്ട്രാറ്റജി തന്നെയാണ് താനും പിന്തുടരുന്നതെന്ന് ടൊവിനോ തോമസ് അടുത്തിടെ പറഞ്ഞിരുന്നു.
advertisement
6/9
സിനിമയിൽ അങ്ങനെ ഒരു ബാലൻസ് ഉണ്ടായിരുന്നതുകൊണ്ടാണ് അവർ ബുർജ് ഖലീഫയാകാതെ മൗണ്ട് എവറസ്റ്റായതെന്നും ടൊവിനോ പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്‍റെ പ്രതികരണം.
advertisement
7/9
'80കളിൽ മോഹൻലാലും മമ്മൂക്കയും ജോഷിയുടെയും ഐ.വി. ശശിയുടെയും സിനിമകളും അടൂരിന്റെയും അരവിന്ദന്റെയും പടങ്ങൾ മാറിമാറി ചെയ്യും.
advertisement
8/9
 അതേ സ്ട്രാറ്റജിയാണ് ഞാൻ കോപ്പിയടിക്കുന്നത്. ഇത്രയും സക്സസ്ഫുള്ളായവർ എന്തായാലും കരിയറിൽ ചെയ്തത് മണ്ടത്തരങ്ങളാവില്ലല്ലോ.
advertisement
9/9
സ്റ്റാർഡം മാത്രം നോക്കി പോയിരുന്നെങ്കിൽ അവർ ബുർജ് ഖലീഫയായി പോയേനേ. പക്ഷേ അവരിപ്പോൾ നിൽക്കുന്നത് മൗണ്ട് എവറസ്റ്റായാണ്. ഒരു കാറ്റിലും വീഴില്ല. ബുർജ് ഖലീഫയും എവറസ്റ്റും തമ്മിൽ വ്യത്യാസമുണ്ടല്ലോ എന്നും താരം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ലാലേട്ടന്‍റെയും മമ്മൂക്കയുടെയും സ്ട്രാറ്റര്‍ജിയാണ് ഞാന്‍ കോപ്പിയടിക്കുന്നത്'; ടൊവിനോ തോമസ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories