Anikha surendran | 20-ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ; വിശ്വസിക്കാനാകുന്നില്ലെന്ന് ആരാധകർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇപ്പോഴും 13 വയസിൽ അഭിനയിച്ച അനിഖയുടെ മുഖമാണ് മനസിൽ നിൽക്കുന്നതെന്നാണ് ഒരാൾ കമന്റ് ചെയ്തത്
advertisement
1/5

ഇരുപതാം പിറന്നാൾ ആഘോഷമാക്കി നടി അനിഖ സുരേന്ദ്രൻ (Anikha Surendran). കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് അനിഖ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ അനിഖ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
advertisement
2/5
പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേർ താരത്തിന് ആശംസകളും നേർന്നിരുന്നു. പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം 20 വയസായത് വിശ്വസിക്കാനാകുന്നില്ലെന്നുമായിരുന്നു നിരവധി പേർ കമന്റ് ചെയ്തിരുന്നത്. ഇപ്പോഴും 13 വയസിൽ അഭിനയിച്ച മുഖമാണ് മനസിൽ നിൽക്കുന്നതെന്നാണ് ഒരാൾ കമന്റ് ചെയ്തത്.
advertisement
3/5
സത്യൻ അന്തിക്കാട് ചിത്രം 'കഥ തുടരുന്നു' എന്ന സിനിമയിലൂടെയാണ് അനിഖ അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. പിന്നീട്, അഞ്ചു സുന്ദരികൾ, ഫാസ്കർ ദി റാസ്കൽ, മൈ ഗ്രേറ്റ് ഫാദർ തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും അനിഖ ഭാഗമായിട്ടുണ്ട്.
advertisement
4/5
അനിഖയുടെ തമിഴ് അരങ്ങേറ്റ ചിത്രം യെന്നെ അറിന്താൽ ആയിരുന്നു. നാനും റൗഡിതാൻ, മിരുതൻ,മാമനിതൻ എന്നിവയാണ് അനിഖയുടെ മറ്റ് തമിഴ് ചിത്രങ്ങൾ.
advertisement
5/5
അനിഖയുടെ തമിഴ് അരങ്ങേറ്റ ചിത്രം യെന്നെ അറിന്താൽ ആയിരുന്നു. നാനും റൗഡിതാൻ, മിരുതൻ,മാമനിതൻ എന്നിവയാണ് അനിഖയുടെ മറ്റ് തമിഴ് ചിത്രങ്ങൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
Anikha surendran | 20-ാം പിറന്നാൾ ആഘോഷമാക്കി അനിഖ സുരേന്ദ്രൻ; വിശ്വസിക്കാനാകുന്നില്ലെന്ന് ആരാധകർ