TRENDING:

അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നുവോ? ക്ഷണക്കത്ത് പുറത്ത്

Last Updated:
ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം എന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്.
advertisement
1/8
അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നുവോ? ക്ഷണക്കത്ത് പുറത്ത്
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് അപര്‍ണ ദാസ്. ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ വളരെ ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നടി മനോഹരം എന്ന സിനിമയിലാണ് നായികയായി അഭിനയിച്ചത്.
advertisement
2/8
ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയിൽ ചർച്ച വിഷയം. നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
advertisement
3/8
വിവാഹത്തിന്റെ ക്ഷണക്കത്താണ് പുറത്ത് വരുന്നത്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം എന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്.
advertisement
4/8
11 മണിക്കും 12 മണിക്കുമിടയിലാണ് മുഹൂർത്തം. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് സൂചന, എന്നാൽ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
advertisement
5/8
താന്‍ സിംഗിള്‍ അല്ലെന്നും റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ദീപക് അറിയിച്ചിരുന്നു.
advertisement
6/8
‘മനോഹരം’ എന്ന ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
advertisement
7/8
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് ദീപക്കിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രമാണ് നടന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
advertisement
8/8
ബീസ്റ്റ് എന്ന ചിത്രത്തിൽ വിജയ്‌യ്ക്കൊപ്പം തമിഴകത്തും നടി അരങ്ങേറ്റം നടത്തി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തിയ അപർണയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നുവോ? ക്ഷണക്കത്ത് പുറത്ത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories