Gouri Kishan | തമിഴിലും തെലുങ്കിലുമൊക്കെ നായിക ബാർബി ഡോളിനെ പോലെ ഇരിക്കണം; മലയാളത്തിൽ അങ്ങനെയല്ല; ഗൗരി കിഷന്‍
- Published by:Arun krishna
- news18-malayalam
Last Updated:
സിനിമകളിലെ നായിക സങ്കൽപ്പങ്ങളിൽ നിലനിൽക്കുന്ന പുരോഗമനമില്ലായ്മയെ കുറിച്ച് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ഗൗരി തുറന്നുപറഞ്ഞിരുന്നു.
advertisement
1/10

ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴ് സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗൗരി കിഷൻ. തൃഷയും വിജയ് സേതുപതിയും ഒന്നിച്ച പ്രണയ ചിത്രം 96ലെ കുട്ടി ജാനുവായാണ് ഗൗരി സിനിമയിലെത്തുന്നത്.
advertisement
2/10
പിന്നീട് മലയാളത്തിലടക്കം നികവധി സിനിമകളിൽ അഭിനയിച്ച ഗൗരി നായികയായെത്തിയ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രം അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു.
advertisement
3/10
ഉയരക്കുറവ് ഒരു പെൺകുട്ടിയുടെ പ്രണയബന്ധത്തിൽ വരുത്തുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം
advertisement
4/10
സിനിമകളിലെ നായിക സങ്കൽപ്പങ്ങളിൽ നിലനിൽക്കുന്ന പുരോഗമനമില്ലായ്മയെ കുറിച്ച് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ഗൗരി തുറന്നുപറഞ്ഞിരുന്നു.
advertisement
5/10
കുട്ടിക്കാലത്ത് എനിക്ക് പൊക്കം കുറവാണെന്ന് പലപ്പോഴും തോന്നിയിരുന്നു. സ്കൂളിലെ അസംബ്ലിയില്‍ എപ്പോഴും ഞാന്‍ തന്നെ മുന്നിൽ നില്‍ക്കണം. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പയ്യന് നല്ല പൊക്കമായിരുന്നു അതുകൊണ്ട് എനിക്കും പൊക്കം വേണം എന്നൊക്കയുള്ള എനിക്ക് ഉണ്ടായിരുന്നു.
advertisement
6/10
ആരും നമ്മളെ സീരിയസ് ആയി കാണില്ല, ദേഷ്യപ്പെട്ടാലും ക്യൂട്ട് ആണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോ പൊക്കം എനിക്കൊരു വിഷയമല്ലാതായി
advertisement
7/10
ഞാന്‍ ആരാണെന്ന തിരിച്ചറിവ് വന്നതുമുതലാണ് ഇത്തരം ബാഹ്യ സൗന്ദര്യ സങ്കൽപ്പങ്ങളിൽ വിശ്വസിക്കേണ്ട കാര്യമില്ലെന്ന് മനസിലായത്.
advertisement
8/10
പക്ഷെ സിനിമയിൽ പൊക്കം ഒരു ഘടകം തന്നെയാണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും പൊക്കം അവിടെ ഒരു പ്രശ്നമാണ്. മലയാളത്തില്‍ പക്ഷെ ഈ കണ്‍വെന്‍ഷണൽ ബ്യൂട്ടി കോൺ സെപ്റ്റ് ഇല്ല.
advertisement
9/10
എന്നാല്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ നോക്കിയാൽ അതിപ്പോഴും അങ്ങനെതന്നെയാണ്. നായിക ബാർബി ഡോളിനെ പോലെ ഇരിക്കണമെന്നാണ് അവര്‍ക്ക്.
advertisement
10/10
പക്ഷെ മലയാള സിനിമയിൽ അങ്ങനൊരു കീഴ്വഴക്കം ഇല്ലാത്തത് വളരെ സന്തോഷം തരുന്ന കാര്യമാണ്. അഭിനേതാക്കളുടെ നിറം വണ്ണം ഇതൊക്കെ ഇവിടെ ഒരു തടസ്സമല്ല. അക്കാര്യത്തിൽ ഇവിടം ഏറെ പുരോഗമിച്ച സ്ഥലമാണെന്ന് ഗൗരി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
Gouri Kishan | തമിഴിലും തെലുങ്കിലുമൊക്കെ നായിക ബാർബി ഡോളിനെ പോലെ ഇരിക്കണം; മലയാളത്തിൽ അങ്ങനെയല്ല; ഗൗരി കിഷന്‍