TRENDING:

'എന്റെ എല്ലാമെല്ലാമായവന് ' ; പങ്കാളി വിഘ്‌നേഷ് ശിവന് പിറന്നാൾ സർപ്രൈസ്‌ ഒരുക്കി നയൻ‌താര

Last Updated:
വാക്കുകള‍ാല്‍ വിശേഷിപ്പിക്കാൻ കഴിയാത്തതിന് അപ്പുറം താൻ നിന്നെ സ്‍നേഹിക്കുന്നു ,ദൈവം അനുഗ്രഹിക്കട്ടെയെന്നും താരം കുറിച്ചിട്ടുണ്ട് .
advertisement
1/5
'എന്റെ എല്ലാമെല്ലാമായവന് ' ; പങ്കാളി വിഘ്‌നേഷ് ശിവന് പിറന്നാൾ സർപ്രൈസ്‌ ഒരുക്കി നയൻ‌താര
നിരവധി ആരാധകരുള്ള മാതൃക താര ദമ്പതികളാണ് വിഘ്‍നേശ് ശിവനും (Vignesh Shivan ) നയൻതാരയും (Nayantara).സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത് .
advertisement
2/5
നയൻതാര യുടെ പങ്കാളി വിഘ്‌നേഷ് ശിവന്റെ പിറന്നാൾ ദിനമാണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള കുറിപ്പാണ് നയൻതാര ഇപ്പോൾ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.നിരവധി താരങ്ങളാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
advertisement
3/5
'എന്റെ എല്ലാമായ ആളിന് ജന്മദിന ആശംസകള്‍' എന്നാണ് നടി എഴുതിയിരിക്കുന്നത്. 'വാക്കുകള‍ാല്‍ വിശേഷിപ്പിക്കാൻ കഴിയാത്തതിന് അപ്പുറം താൻ നിന്നെ സ്‍നേഹിക്കുന്നു', ദൈവം അനുഗ്രഹിക്കട്ടെയെന്നും താരം കുറിച്ചിട്ടുണ്ട് .
advertisement
4/5
നയൻതാര നായികയാകുന്ന പുതിയ റൊമാന്റിക് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് . സംവിധാനം നിര്‍വഹിക്കുന്ന വിഷ്‍ണു ഇടവനാണ്. നായകനായി എത്തുന്ന കവിനാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള നയൻതാരയുടെ ഫോട്ടോ ഏറെ ചർച്ചയായിരുന്നു .
advertisement
5/5
വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്റെ എല്ലാമെല്ലാമായവന് ' ; പങ്കാളി വിഘ്‌നേഷ് ശിവന് പിറന്നാൾ സർപ്രൈസ്‌ ഒരുക്കി നയൻ‌താര
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories