'ആ സീനുകൾ ചെയ്യേണ്ടിവന്നത് കഥാപാത്രത്തിന്‍റെ പൂർണതയ്ക്കുവേണ്ടി': നടി രജിഷ വിജയൻ
- Published by:Anuraj GR
- news18-malayalam
Last Updated:
സിനിമയിലെ അഭിനയവും അതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലുണ്ടായ പുകിലും താൻ കാര്യമാക്കാറില്ലെന്നാണ് രജിഷ പറയുന്നത്
advertisement
1/6

കുറച്ച് സിനിമകളിലൂടെ തന്നെ മികവുറ്റ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് രജിഷ വിജയൻ. ജൂൺ, അനുരാഗകരിക്കിൻവെള്ളം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രജിഷ ചെയ്തത്. അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരവും രജിഷ നേടിയിട്ടുണ്ട്.
advertisement
2/6
സിനിമയിലെ അഭിനയവും അതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലുണ്ടായ പുകിലും താൻ കാര്യമാക്കാറില്ലെന്നാണ് രജിഷ പറയുന്നത്. ചില രംഗങ്ങളിൽ അഭിനയിച്ചത് കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടിയാണെന്ന് രജിഷ വിജയൻ പറയുന്നു.
advertisement
3/6
സിനിമയിൽ ഇന്‍റിമേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് നടി വ്യക്തമാക്കി. സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അങ്ങനെ ചെയ്യേണ്ടി വരും. അത്തരത്തിലുള്ള സോഷ്യൽ മീഡിയ ആഘോഷങ്ങളൊന്നും കാണാന്‍ ആഗ്രഹമില്ല. അതൊന്നും എന്നിലെ നടിയെ ഒട്ടും ബാധിക്കുന്ന കാര്യമല്ലെന്നും രജിഷ പറഞ്ഞു.
advertisement
4/6
സോഷ്യൽ മീഡിയയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല രജിഷ വിജയന് ഉള്ളത്. സമൂഹ മാധ്യമങ്ങള്‍ നമ്മുടെ നല്ല നേരങ്ങള്‍ അപഹരിച്ചെടുക്കുമെന്നാണ് രജിഷ പറയുന്നത്. അതുകൊണ്ട് താന്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്റ്റീവ് അല്ലെന്നും അവർ പറഞ്ഞു.
advertisement
5/6
വാട്സ്‌ആപ് ഇല്ലാത്ത ഫോണ്‍ ആണ് ഉപയോഗിക്കുന്നതെന്ന് രജിഷ പറഞ്ഞു. യഥാർത്ഥത്തിൽ താന്‍ അത് ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി. 'ഈ ഡിജിറ്റല്‍ ലോകത്ത് ജീവിക്കുമ്ബോള്‍ യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടമാകുമെന്ന് എനിക്ക് ഭയമുണ്ട്. ഈ ലോകം തീര്‍ത്തും വ്യത്യസ്തമാണ്. ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ഒരു ഡിജിറ്റല്‍ ലോകമായി ഇത് മാറിയിട്ടുണ്ട്'- രജിഷ പറഞ്ഞു.
advertisement
6/6
'നമുക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള വിലയേറിയ സമയമാണ് നഷ്ടമാവുന്നത്. നല്ല നിമിഷങ്ങള്‍ക്കായി മാറ്റി വെക്കേണ്ട ജീവിതത്തിലെ നേരങ്ങള്‍ അത് അപഹരിച്ചെടുക്കും. അതുകൊണ്ടാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്റ്റീവ് അല്ലാത്തത്. ഡിജിറ്റല്‍ ലോകത്ത് നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു വരെ അതിന്റെ പേരില്‍ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല'- രജിഷ വിജയൻ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ആ സീനുകൾ ചെയ്യേണ്ടിവന്നത് കഥാപാത്രത്തിന്‍റെ പൂർണതയ്ക്കുവേണ്ടി': നടി രജിഷ വിജയൻ