TRENDING:

Saniya Iyappan | ഈ കുട്ടിക്ക് എന്താ പറ്റിയേ ? വിഷാദം നിറഞ്ഞ മുഖവുമായി സ്റ്റേജില്‍ സാനിയ ഇയ്യപ്പന്‍

Last Updated:
സ്വന്തം നാട്ടില്‍ നടന്ന ചതയദിനാഘോഷ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയ സാനിയ ഇയ്യപ്പന്‍റെ മുഖത്തെ വിഷാദ ഭാവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
advertisement
1/8
Saniya Iyappan | ഈ കുട്ടിക്ക് എന്താ പറ്റിയേ ? വിഷാദം നിറഞ്ഞ മുഖവുമായി സ്റ്റേജില്‍ സാനിയ ഇയ്യപ്പന്‍
മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാനിയ ഇയ്യപ്പന്‍. നര്‍ത്തകിയായി റിയാലിറ്റി ഷോകളില്‍ തിളങ്ങിയിരുന്ന സാനിയ സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സുള്ള ഒരു ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ്.
advertisement
2/8
എപ്പോഴും ചിരിച്ച മുഖത്തോട് കൂടി വളരെ എനര്‍ജറ്റിക്കായി കാണുന്ന സാനിയെയാണ് നമ്മള്‍ വേദികളില്‍ കണ്ടിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം നടി പങ്കെടുത്ത പരിപാടിയിലെ സാനിയയുടെ മുഖഭാവം കണ്ട ആരാധകര്‍ക്ക് എന്താണ് സംഗതിയെന്ന് പിടികിട്ടിയില്ല.
advertisement
3/8
സ്വന്തം നാട്ടില്‍ നടന്ന ചതയദിനാഘോഷ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയ സാനിയ ഇയ്യപ്പന്‍റെ മുഖത്തെ വിഷാദ ഭാവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
advertisement
4/8
പ്രസരിപ്പുള്ള മുഖവുമായി നൃത്തം ചെയ്യുകയും യാത്ര പോകുവകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന സാനിയക്ക് ഇത്രയധികം വിഷാദം അനുഭവിക്കാന്‍ എന്ത് പറ്റിയെന്നാണ് വീഡിയോ കണ്ട ആരാധകരുടെ ചോദ്യം.
advertisement
5/8
ഇത്തരം വേദികളിൽ അധികം  സംസാരിച്ച് ശീലം ഒന്നുമില്ലാത്ത് കൊണ്ട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈ അമ്പലത്തിന്റെ വേദിയിൽ നൃത്തം ചെയ്യാനും ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാനും എപ്പോഴും  വന്നിരുന്ന ആളാണ് ഞാൻ. സദസ്സിലിരിക്കുന്ന പലരെയും കണ്ടു പരിചയം ഉണ്ട്. അതുകൊണ്ട് ഇത്തരമൊരു വേദിയിൽ നിങ്ങളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ സാനിയ പറഞ്ഞു.
advertisement
6/8
മമ്മൂട്ടിയുടെ ബാല്യകാല സഖിയില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമരംഗത്തേക്ക് കടന്നുവന്ന സാനിയ ഒരു ഗംഭീര നര്‍ത്തകി കൂടിയാണ്. ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ സാനിയ പ്രശസ്തയാകുന്നത്.
advertisement
7/8
മോഹന്‍ലാലിനൊപ്പം ലൂസിഫറിലും മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റിലും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിക്കാന്‍ സാനിയക്ക് അവസരം ലഭിച്ചു.
advertisement
8/8
മോഡലിങ് രംഗത്തും സജീവമായ താരത്തിന്‍റെ ഫോട്ടോഷൂട്ടുകളില്‍ പലതും വൈറലാണ്. വസ്ത്രധാരത്തിന്‍റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണം നേരിടുമ്പോഴും തന്‍റെ കരിയറില്‍ ഉറച്ച വിശ്വാസവുമായി മുന്നോട്ട് പോകുകയാണ് സാനിയ ഇയ്യപ്പന്‍.
മലയാളം വാർത്തകൾ/Photogallery/Buzz/
Saniya Iyappan | ഈ കുട്ടിക്ക് എന്താ പറ്റിയേ ? വിഷാദം നിറഞ്ഞ മുഖവുമായി സ്റ്റേജില്‍ സാനിയ ഇയ്യപ്പന്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories