TRENDING:

ഹാലോവീൻ കള്ളിയങ്കാട്ട് നീലിയായി വേഷമിട്ടു, അവസാനം ചേച്ചിയുടെ ചോര കുടിച്ചു; പേടിപ്പെടുത്തുന്ന ലുക്കുമായി ഇഷാനി കൃഷ്ണ

Last Updated:
ഫോട്ടോഷൂട്ടിനൊടുവിൽ നിലവിളിച്ചത് പക്ഷേ ചേച്ചി അഹാനയാണ്
advertisement
1/7
ഹാലോവീൻ കള്ളിയങ്കാട്ട് നീലിയായി വേഷമിട്ടു, അവസാനം ചേച്ചിയുടെ ചോര കുടിച്ചു; പേടിപ്പെടുത്തുന്ന ലുക്കുമായി ഇഷാനി കൃഷ്ണ
ഒരു യക്ഷിയെ കാണിച്ചിട്ട് ഇതാരെന്നു മനസിലായോ എന്ന് ചോദിച്ചാൽ മലയാളികൾ ഒരേ സ്വരത്തിൽ പറയുന്ന പേരാകും കള്ളിയങ്കാട്ട് നീലി. വെള്ള സാരിയും, ചോര ഇറ്റുന്ന കൊമ്പൻ പല്ലുകളും, അഴിച്ചിട്ട തലമുടിയുമായി പാലമരചോട്ടിൽ കാത്തുനിൽക്കുന്ന നീലി എക്കാലത്തെയും പേടിസ്വപ്നമാണ്. ഇംഗ്ലീഷ് പ്രേതങ്ങൾക്കൊപ്പം ആ ലുക്കുമായി ഹാലോവീൻ ആഘോഷിക്കാൻ ഇഷാനി കൃഷ്ണ (Ishaani Krishna) ഇറങ്ങിയത് ആ വേഷത്തിലാണ്
advertisement
2/7
പൊതുവെ നീളന്മുടിയുള്ള ഇഷാനി ഒരു എക്സ്റ്റൻഷൻ കൂടി വച്ചാണ് ഈ ലുക്കിലെത്തിയത്. കണ്ണിൽ ഭയപ്പാട് കൂട്ടാനായി ഒരു കോൺടാക്റ്റ് ലെൻസും ധരിച്ചിട്ടുണ്ട്. ഈ ഫോട്ടോഷൂട്ടിനൊടുവിൽ നിലവിളിച്ചതു പക്ഷെ ചേച്ചി അഹാനയാണ് (തുടർന്ന് വായിക്കുക)
advertisement
3/7
ചുണ്ടിൽ നിന്നും ചോര ഒലിക്കുന്നില്ലെങ്കിലും, അതിനു സമാനമായി ചുണ്ടിനരികെ ചുവപ്പു നിറം കൊണ്ട് ഒരലങ്കാരം തീർത്തിട്ടുണ്ട് ഇഷാനി. ആരാധകർ കമന്റ്റ് ചെയ്തു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. രസകരമായ വാചകങ്ങളാണ് വന്നിട്ടുള്ളത്
advertisement
4/7
'ഇത്തവണ ഞാൻ ശെരിക്കും പേടിച്ചു', 'രാത്രി കാണാതിരുന്നത് ഭാഗ്യം... ഇപ്പൊ പോസ്റ്റ് ചെയ്തതിന് നന്ദി...', 'സമ്മർ പാലസ്സ് രണ്ടാം ഭാഗം രാജ്മോഹൻ്റെ മകൾ' എന്നെല്ലാമാണ് പലരും കമന്റ് ചെയ്തിട്ടുളളത്
advertisement
5/7
ചേച്ചി അഹാന സുന്ദരിയായ സ്നോവൈറ്റ് ആയാണ് വേഷമിട്ടത്. പാവം സ്നോവൈറ്റിന് നീലി കൊടുത്ത പണി കുറച്ചു കടുത്തുപോയി എന്ന് മാത്രം. ചുവടെയുള്ള ചിത്രമാണത്
advertisement
6/7
ഷൂട്ടിങ്ങിനു ശേഷം അവശതയും ദാഹവും കാരണം അവൾ എന്റെ ചോര കുടിച്ചു. എന്നെ ഏതാണ്ട് കൊന്നു എന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്ത അഹാന രസകരമായ ക്യാപ്‌ഷൻ സഹിതം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്
advertisement
7/7
സുന്ദരിയായ സ്നോവൈറ്റ് ആയി വേഷമിട്ട അഹാന കൃഷ്ണ. അമ്മ സിന്ധു കൃഷ്ണ പകർത്തിയ ചിത്രങ്ങളിൽ തന്റേതായ ചില്ലറ ഗ്രാഫിക്‌സും കൂടി അഹാന ഉൾപ്പെടുത്തിയിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
ഹാലോവീൻ കള്ളിയങ്കാട്ട് നീലിയായി വേഷമിട്ടു, അവസാനം ചേച്ചിയുടെ ചോര കുടിച്ചു; പേടിപ്പെടുത്തുന്ന ലുക്കുമായി ഇഷാനി കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories