TRENDING:

Ahaana Krishna | ഐസിന്റെ നാട്ടിൽ കുളത്തിലെ ചൂടുവെള്ളത്തിൽ കുളിച്ചിട്ടുണ്ടോ? ആ അനുഭവവുമായി അഹാന കൃഷ്ണ

Last Updated:
ചുറ്റും മഞ്ഞു മൂടിയ പൈൻ മരങ്ങളാണുള്ളത് എങ്കിൽ, അതിന്റെ നടുവിൽ ചൂടുവെള്ളം നിറയുന്ന കുളങ്ങളും കാണാം
advertisement
1/8
Ahaana Krishna | ഐസിന്റെ നാട്ടിൽ കുളത്തിലെ ചൂടുവെള്ളത്തിൽ കുളിച്ചിട്ടുണ്ടോ? ആ അനുഭവവുമായി അഹാന കൃഷ്ണ
ഐസ് ലാൻഡ് വരെ യാത്ര ചെയ്ത് ധ്രുവദീപ്തി നേരിൽക്കാണാനായതിന്റെ സന്തോഷം നടി അഹാന കൃഷ്ണ (Ahaana Krishna) കുറച്ചു ദിവസം മുൻപ് പങ്കിട്ടിരുന്നു. വർഷങ്ങളുടെ ആഗ്രഹവും ദിവസങ്ങളുടെ കാത്തിരിപ്പിന്റെയും പരിസമാപ്തിയാണ് ധ്രുവദീപ്തി ദർശനത്തോടെ സാധ്യമായത്. ഐസ് ലാൻഡിന്റെ സൗന്ദര്യം പരമാവധി ആസ്വദിച്ചു എന്ന് അഹാനയുടെ പോസ്റ്റുകളിൽ വ്യക്തം
advertisement
2/8
ഐസ് ലാൻഡ് എന്നാൽ മഞ്ഞുമൂടിയ മലനിരകളും താഴ്വാരവും മാത്രം എന്ന് ധരിച്ചിരിക്കുന്നെങ്കിൽ, അവിടെ കേട്ടുകേൾവിയില്ലാത്ത മറ്റു ചില അത്ഭുതങ്ങളുമുണ്ട്. ഇവിടെയെത്തി മഞ്ഞിന്റെ നടുവിൽ ചൂടുവെള്ളത്തിൽ കുളിച്ചതിന്റെ അനുഭവം വിവരിക്കുകയാണ് അഹാന ഇപ്പോൾ (തുടർന്ന് വായിക്കുക)
advertisement
3/8
ചുറ്റും മഞ്ഞു മൂടിയ പൈൻ മരങ്ങളാണുള്ളത് എങ്കിൽ, അതിന്റെ നടുവിൽ ചൂടുവെള്ളം നിറയുന്ന കുളങ്ങളും കാണാം. എങ്ങനെയാണ് ഈ പൂളുകളിൽ ചൂടുവെള്ളം നിറയുകയെന്നും അഹാന കൃഷ്ണ വ്യക്തമാക്കുന്നു
advertisement
4/8
ഭൂമിയുടെ ഉപരിതലത്തിനടിയിൽ വെള്ളം സ്വാഭാവികമായി ചൂടുപിടിക്കുന്നു. ഐസ് ലാൻഡിലെ മാമരം കോച്ചുന്ന തണുപ്പിൽ നിന്നും രക്ഷനേടാൻ എന്തുകൊണ്ടും ഈ പൂളുകൾ സഹായിക്കും എന്ന് അഹാന
advertisement
5/8
ഈ കുളങ്ങൾ മനുഷ്യനിർമിതിയല്ല എന്ന് അഹാന പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ടാൽ മനസിലാകും. ചുറ്റും സ്വാഭാവികമായ എല്ലാ പ്രകൃതി രമണീയതയും ഇവിടെക്കാണാം
advertisement
6/8
തൂവെള്ള നിറത്തിലെ നീന്തൽ വേഷത്തിലാണ് ഈ ചിത്രങ്ങളിൽ അഹാനയെ കാണാൻ കഴിയുക. സഹോദരി ഇഷാനി കൃഷ്ണ, സുഹൃത്തും അഭിനേതാവുമായ ദീപ്തി സതി എന്നിവർ അഹാനയുടെ ചിത്രങ്ങളിൽ കമന്റ് ചെയ്തിട്ടുണ്ട്
advertisement
7/8
നാട്ടിൽ ചൂട് കാലാവസ്ഥയും, വേനൽ ചൂടിൽ പൊടിപൊടിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലുമാണ് അഹാനയുടെ പിതാവ് കൃഷ്ണകുമാർ. കൊല്ലം നിയോജകമണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ബി.ജെ.പി. സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ
advertisement
8/8
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധുവും രണ്ടാമത്തെ മകൾ ദിയാ കൃഷ്ണയും പങ്കെടുത്തിരുന്നു. അഹാന യാത്രയിലാണ് എന്നായിരുന്നു സിന്ധു നൽകിയ മറുപടി
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | ഐസിന്റെ നാട്ടിൽ കുളത്തിലെ ചൂടുവെള്ളത്തിൽ കുളിച്ചിട്ടുണ്ടോ? ആ അനുഭവവുമായി അഹാന കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories