TRENDING:

Aishwarya Rai Surname | 17 കൊല്ലത്തെ ബന്ധം തീർന്നോ! ഐശ്വര്യ റായിയുടെ വലിയ മാറ്റത്തിൽ പുതിയ ചർച്ച

Last Updated:
ഏറെക്കാലമായി ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്
advertisement
1/6
Aishwarya Rai Surname | 17 കൊല്ലത്തെ ബന്ധം തീർന്നോ! ഐശ്വര്യ റായിയുടെ വലിയ മാറ്റത്തിൽ പുതിയ ചർച്ച
ഒരു പ്രശസ്ത വിവാഹത്തിൽ ഭാര്യയെയും മകളെയും കൂടെക്കൂട്ടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം അഭിഷേക് ബച്ചൻ (Abhishek Bachchan) ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. പോരെങ്കിൽ, ഭാര്യ ഐശ്വര്യ റായിയും (Aishwarya Rai) മകൾ ആരാധ്യയും (Aaradhya Bachchan) മറ്റൊരു ഘട്ടത്തിൽ വേറെ ചിത്രത്തിനായി ഫ്രയിമിൽ എത്തുന്നു. ഏറെക്കാലമായി പുകയുന്ന ഐശ്വര്യ റായി, അഭിഷേക് ബച്ചൻ വിവാഹമോചനത്തിന് ആക്കം കൂട്ടിയ നിമിഷമായിരുന്നു ഇത്. വീണ്ടും ആ വാർത്തയ്ക്ക് പുതിയൊരു മാനം എത്തിച്ചേർന്നു കഴിഞ്ഞു. ദുബായിൽ നടന്ന ഗ്ലോബൽ വിമെൻസ് ഫോറം ഇവെന്റിലെ ഐശ്വര്യ റായിയുടെ സാന്നിധ്യമാണ് കാരണം
advertisement
2/6
ദുബായിലെ പ്രശസ്തമായ പരിപാടിയിൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകൾ തലക്കെട്ടുകളിൽ നിറഞ്ഞു കഴിഞ്ഞു. ഏറെക്കാലമായി ഐശ്വര്യ റായിയുടെ കൂടെ മകൾ ആരാധ്യാ ബച്ചനാണ് വേദികളിൽ പ്രത്യക്ഷപ്പെടുക. അഭിഷേകോ, മറ്റു ബന്ധുക്കളോ ഒന്നും ഐശ്വര്യ റായിക്കൊപ്പം ഉണ്ടാവാറില്ല. അമ്മയെ റെഡ് കാർപെറ്റിൽ കണ്ട സന്തോഷം ആരാധ്യ ഫോൺ ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങളും കാട്ടുതീ പോലെ പടർന്നു. എന്നാൽ ബച്ചൻ കുടുംബത്തിലെ അസ്വാരസ്യം സകല മറയും നീക്കി പുറത്തുവരുന്നതായാണ് റിപ്പോർട്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഗ്ലോബൽ വിമെൻസ് ഫോറം പരിപാടിയിൽ എത്തിച്ചേർന്ന ഐശ്വര്യ റായിയുടെ പേരിലാണ് മാറ്റം. 2007ൽ അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷം ഐശ്വര്യ എല്ലായിടത്തും ഐശ്വര്യ റായ് ബച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടു തുടങ്ങിയത്. അവരുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ പോലും അങ്ങനെയാണ് പേര്. പക്ഷെ ദുബായിൽ കണ്ടത് ആ ഐശ്വര്യ റായിയെ അല്ല
advertisement
4/6
ഭർത്താവ് അഭിഷേക് ബച്ചന്റെ കുടുംബപേരായ ബച്ചൻ ഇല്ലാതെയാണ് ഐശ്വര്യ വന്നുചേർന്നത്. ഐശ്വര്യ പ്രസംഗിക്കാനായി നടന്നുവരുന്നതും, വേദിയിലെ വലിയ ഡിസ്പ്ലേ സ്‌ക്രീനിൽ അവരുടെ പേര് തെളിഞ്ഞു. ഐശ്വര്യ റായ് എന്നാണ് ഇതിൽ തെളിഞ്ഞു കണ്ടത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു. ഐശ്വര്യയുടെ പ്രസംഗത്തിന്റെ ഒരു ശകലം റെഡിറ്റിൽ എത്തിച്ചേർന്നിട്ടുമുണ്ട്. ഐശ്വര്യ ഔദ്യോഗികമായി ബച്ചൻ നാമം ഉപേക്ഷിച്ചു എന്നാണ് ഈ ചർച്ചകളുടെ ആധാരം. 2007 ഏപ്രിൽ 20നാണ് ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ വിവാഹം നടന്നത്
advertisement
5/6
ഇക്കഴിഞ്ഞ നവംബർ ഒന്നിന് ഐശ്വര്യ റായിയുടെ ജന്മദിനമായിരുന്നു. പിറന്നാളിന് ബച്ചൻ കുടുംബത്തിലെ ആരും തന്നെ ഐശ്വര്യക്ക് ആശംസ അറിയിച്ചില്ല. ഇത് നെറ്റിസൺസ് കണ്ടെത്താൻ അധികം കാലതാമസമുണ്ടായില്ല. അടുത്തിടെയായി ഇപ്പോഴും തന്റെ വേഷവിധാനങ്ങളിൽ അധികം ശ്രദ്ധിക്കാത്ത ഐശ്വര്യ, അതീവ സുന്ദരിയായി പങ്കെടുത്തതും പലരും അഭിനന്ദിച്ചു. എന്നാൽ സംഘാടകരുടെ ഭാഗത്തെ പിഴവാകും, ഐശ്വര്യയുടെ പേരിൽ നിന്നും ബച്ചൻ ഒഴിവാക്കാൻ കാരണം എന്ന് കരുതുന്നവരുമുണ്ട്
advertisement
6/6
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവനിലാണ്' ഐശ്വര്യ റായ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ഈ സിനിമയുടെ ആദ്യഭാഗം 2022ലും രണ്ടാം ഭാഗം 2023ലും റിലീസ് ചെയ്തു. അഭിഷേക് ബച്ചൻ അവസാനം അഭിനയിച്ച ചിത്രം 'ഐ വാണ്ട് ടു ടോക്ക്' വെള്ളിയാഴ്ച പുറത്തിറങ്ങും
മലയാളം വാർത്തകൾ/Photogallery/Buzz/
Aishwarya Rai Surname | 17 കൊല്ലത്തെ ബന്ധം തീർന്നോ! ഐശ്വര്യ റായിയുടെ വലിയ മാറ്റത്തിൽ പുതിയ ചർച്ച
Open in App
Home
Video
Impact Shorts
Web Stories