TRENDING:

പ്രണവിന് ഒരു കോമ്പറ്റിഷൻ; ഈ താരപുത്രൻ ആരെങ്കിലും ഇട്ട വസ്ത്രം വാങ്ങി ധരിക്കുന്ന ശീലക്കാരൻ

Last Updated:
അങ്ങ് ബോളിവുഡിൽ ഇപ്പോൾ പ്രണവ് മോഹൻലാലിന് ഒരു കോമ്പറ്റിഷൻ വന്നിരിക്കുന്നു
advertisement
1/7
പ്രണവിന് ഒരു കോമ്പറ്റിഷൻ; ഈ താരപുത്രൻ ആരെങ്കിലും ഇട്ട വസ്ത്രം വാങ്ങി ധരിക്കുന്ന ശീലക്കാരൻ
നടൻ പ്രണവ് മോഹൻലാലിന്റെ (Pranav Mohanlal) സിമ്പിൾ ജീവിതം തുടക്കം മുതലേ പറഞ്ഞു ഫലിപ്പിക്കേണ്ട ആവശ്യമില്ല. ഒരു സൂപ്പർതാരത്തിന്റെ മകൻ വിലകുറഞ്ഞ വസ്ത്രം ധരിക്കാനും, ചെലവ് കുറഞ്ഞ ജീവിതം നയിക്കാനുമെല്ലാം ആഗ്രഹമുള്ളയാളാണ്. അങ്ങ് ബോളിവുഡിൽ ഇപ്പോൾ പ്രണവ് മോഹൻലാലിന് ഒരു കോമ്പറ്റിഷൻ വന്നിരിക്കുന്നു. ചിത്രത്തിന്റെ മറുപകുതിയിൽ കാണുന്ന ആൺകുട്ടിക്ക് ധരിക്കാൻ ഇഷ്‌ടമുള്ള വസ്ത്രങ്ങളുടെ കാര്യമാണ് ഈ പറയുന്നത്
advertisement
2/7
ഒരുപക്ഷേ ലാളിത്യത്തിന്റെ കാര്യത്തിൽ പ്രണവിനെക്കാൾ ഒരു പടി മുന്നിലാകും ഈ യുവ താരപുത്രൻ. വെറും 15-ാം വയസിൽ വീട് വിട്ട് ഉപരിപഠനത്തിനായി വിമാനം കയറിയത് ആളാണ് ഇത്. വസ്ത്രങ്ങളുടെ കാര്യത്തിലും സ്വന്തമായി ചില തീരുമാനങ്ങളുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
താരപദവി തെല്ലും തൊട്ടുതീണ്ടാത്ത ആളാണ് ആരവ്. കഴിക്കുന്ന ഭക്ഷണം സ്വന്തമായി തയാറാക്കി കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയാണ്. ഒറ്റയ്ക്ക് താമസിക്കാനും മകന് ആഗ്രഹം എന്ന് പിതാവ് തന്നെ പറയുന്നു
advertisement
4/7
അക്ഷയ് കുമാർ, ട്വിങ്കിൾ ഖന്ന ദമ്പതികളുടെ മൂത്തപുത്രൻ ആരവ് മറ്റാരെങ്കിലും ധരിച്ച വേഷം അണിയാൻ ആഗ്രഹമുള്ളയാളാണ്. ത്രിഫ്റ്റ് സ്റ്റോർ എന്ന് വിളിക്കുന്ന, മറ്റാരെങ്കിലും ധരിച്ച വസ്ത്രങ്ങൾ വിൽക്കുന്ന ഇടങ്ങളിൽ പോയേ ആരവ് ഷോപ്പിംഗ് നടത്തൂ
advertisement
5/7
എന്നാൽ ഇളയമകൾ നിതാര നേരെ മറിച്ചാണ്. വളരെ നല്ല വസ്ത്രങ്ങൾ നോക്കി മാത്രമേ മകൾ വാങ്ങുകയും ധരിക്കുകയും ചെയ്യൂ. ലളിത ജീവിതം നയിക്കുന്നതിലാണ് ആരവിനു പ്രിയം. മകന് ഇപ്പോൾ 21 വയസ് പ്രായമുണ്ട്
advertisement
6/7
വീട്ടിൽ സഹായിക്കാൻ ഒരു സഹായിയെ നിർത്തുന്നതിൽ പോലും ആരവിനു താൽപ്പര്യമില്ല. മകൻ വളരെ ചെറിയ പ്രായത്തിൽത്തന്നെ വിദേശത്തേക്ക് ചേക്കേറുന്നതിൽ അക്ഷയ് കുമാറിന് താൽപ്പര്യം ഇല്ലായിരുന്നു എങ്കിലും അവന്റെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചു കൊടുക്കുകയായിരുന്നു എന്ന് അക്ഷയ് കുമാർ പറയുന്നു
advertisement
7/7
വിലകൂടിയ വസ്ത്രങ്ങൾ വാങ്ങി അത് പാഴാക്കി കളയുന്നതിൽ താൽപ്പര്യമില്ല എന്നാണ് ആരവിന്റെ നിലപാട്. വസ്ത്രം കഴുകാനും ആരുടേയും സഹായം ആരവ് സ്വീകരിക്കാറില്ല എന്ന് അക്ഷയ് വ്യക്തമാക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
പ്രണവിന് ഒരു കോമ്പറ്റിഷൻ; ഈ താരപുത്രൻ ആരെങ്കിലും ഇട്ട വസ്ത്രം വാങ്ങി ധരിക്കുന്ന ശീലക്കാരൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories