TRENDING:

Amala Paul | കെട്ടിയപ്പോൾ ബിസിനസ് മാൻ; അമലയുടെ ഭർത്താവിന് ഇനി മറ്റൊരു തൊഴിൽ കൂടി

Last Updated:
മലയാളത്തിന്റെ മരുമകനായ അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്ക് കേരളത്തിൽ ഒരു തൊഴിൽ കൂടി
advertisement
1/6
Amala Paul | കെട്ടിയപ്പോൾ ബിസിനസ് മാൻ; അമലയുടെ ഭർത്താവിന് ഇനി മറ്റൊരു തൊഴിൽ കൂടി
നടി അമല പോളിന്റെ (Amala Paul) വിവാഹ വാർത്ത പുറത്തുവന്നതും, ജഗത് ദേശായ് (Jagat Desai) എന്ന ഗുജറാത്തുകാരൻ ആരാണ് എന്നായി അടുത്ത ചോദ്യം. ആ ചോദ്യത്തിന് ഒരു വർഷം തികയാൻ ഇനി കുറച്ചു മാസങ്ങൾ കൂടി. ഉത്തരം കിട്ടിയത് ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുമാണ്. ഇവിടുത്ത വില്ല ബിസിനസ് നടത്തുകയാണ് ജഗത്. ആ പരിചയത്തിൽ നിന്നുമാണ് അമല, ജഗത് ദേശായ് പ്രണയം തുടങ്ങുന്നതും
advertisement
2/6
കുഞ്ഞ് പിറന്നതും, കേരളത്തിന്റെ മരുമകനായ ജഗത് കൊച്ചിയിലേക്ക് വന്നു. അമലയുടെ സിനിമാ സ്വപ്നങ്ങൾക്കൊപ്പം നിന്നു. മകൻ ഇലൈ അച്ഛന്റെയും അമ്മയുടെയും കൂടെയുണ്ട്. ഇപ്പോഴിതാ അമലയുടെ കൂടെകൂടിയ ജഗത്തിന് ഒരു പുതിയ തൊഴിൽ കൂടി വന്നുചേർന്നിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
കേരളത്തിൽ വന്ന ജഗത് ദേശായ് നമ്മുടെ നാട്ടിൽക്കിട്ടുന്ന ഇടിയപ്പം കഴിക്കാനും, ആ രുചി ആസ്വദിക്കാനും പഠിച്ചു കഴിഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് അമല പോൾ ഭർത്താവ് ഭക്ഷണത്തിന്റെ കാര്യത്തിൽ തനി നാടൻ ആയ വിവരം പങ്കുവച്ചത്
advertisement
4/6
ജഗത് ഇനി ഹോട്ടൽ ബിസിനസ്സ്മാൻ മാത്രമല്ല, ഒരു നടനും മോഡലും കൂടിയാണ്. ഓണം പ്രമാണിച്ചാണ് അമലയും ഭർത്താവും ഒന്നിച്ചഭിനയത്തിനിറങ്ങിയത്. ആ വീഡിയോ അമല പോൾ ഷെയർ ചെയ്യുകയുമുണ്ടായി
advertisement
5/6
ഒരു മാട്രസിന്റെ പരസ്യത്തിലാണ് ജഗത് ദേശായിക്ക് അഭിനയത്തിൽ അരങ്ങേറ്റം. അമല പോൾ മലയാളത്തിൽ ഡയലോഗ് പറയുന്നുവെങ്കിലും, ജഗത് അത് എന്തെല്ലാമോ മനസിലായി എന്ന മട്ടിൽ തലകുലുക്കുന്നുണ്ട്. അതിനുശേഷം, ഇംഗ്ലീഷിൽ ചില കാര്യങ്ങൾ കൂടി പറയും
advertisement
6/6
അമലയുടെ ഏറ്റവും പുതിയ ചിത്രമായ 'ലെവൽക്രോസിന്റെ' പ്രമോഷൻ പരിപാടികളും, റിലീസിന് ശേഷമുള്ള പരിപാടികളിലും ജഗത് നിറഞ്ഞു നിന്നു. ഗർഭിണിയായ സമയത്തും അമലയുടെ എല്ലാ സന്തോഷങ്ങൾക്കും പിന്തുണയുമായി കൂടെനിന്ന വ്യക്തിയാണ് ജഗത്
മലയാളം വാർത്തകൾ/Photogallery/Buzz/
Amala Paul | കെട്ടിയപ്പോൾ ബിസിനസ് മാൻ; അമലയുടെ ഭർത്താവിന് ഇനി മറ്റൊരു തൊഴിൽ കൂടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories