TRENDING:

അമൃത സുരേഷ് ഐ.സിയുവിലോ! സ്‌ട്രെച്ചറിൽ ആശുപത്രിയിൽ; ആരാധകരിൽ ആശങ്ക

Last Updated:
വിവാഹജീവിതത്തിലേറ്റ പ്രഹരത്തിന് ഇപ്പോഴും നെഞ്ചുവേദനയ്ക്ക് ചികിത്സയിലെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു
advertisement
1/6
അമൃത സുരേഷ് ഐ.സിയുവിലോ! സ്‌ട്രെച്ചറിൽ ആശുപത്രിയിൽ; ആരാധകരിൽ ആശങ്ക
കോളിളക്കം സൃഷ്ടിച്ച വാർത്തകളുടെ ഒത്തനടവിലാണ് അമൃത സുരേഷും (Amrutha Suresh) കുടുംബവും കഴിഞ്ഞ ദിവസങ്ങൾ ചിലവിട്ടത്. വളരെ ചെറിയ പ്രായത്തിൽ നടന്ന വിവാഹവും വിവാഹമോചനവും ആ വിവാഹ ജീവിതത്തിൽ താൻ നേരിട്ട മോശം അനുഭവങ്ങളും പുറത്ത് തുറന്നു പറയാൻ അമൃതക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടതായി വന്നു. ഒടുവിൽ അമൃതയുടെ 12 കാരിയായ മകൾ പോലും താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വന്ന സാഹചര്യത്തിലാണ്, അമൃതയും 14 വർഷത്തോളം മറച്ചുവെച്ച കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. സൈബർ ബുള്ളിയിങ്ങിലൂടെ അമൃതയും കുടുംബവും കഠിനമായ ഒരു കാലഘട്ടമാണ് തള്ളിനീക്കിയത്. അമൃത ആശുപത്രിയിൽ എന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്
advertisement
2/6
മുൻഭർത്താവായ ബാലയിൽ നിന്നുമേറ്റ പീഡനങ്ങളുടെ ഫലമായി ശരീരത്തിനുണ്ടായ കേടുപാടുകൾക്ക് ഇന്നും താൻ ചികിത്സ തേടുന്ന വിവരം അമൃതാ സുരേഷ് വെളിപ്പെടുത്തൽ വീഡിയോയിൽ പറഞ്ഞിരുന്നു. നെഞ്ചു വേദനയ്ക്കു ഇപ്പോഴും ചികിത്സ തേടുന്നു എന്നും അമൃത. ഇതിനെല്ലാം ആവശ്യമെങ്കിൽ, തെളിവുകൾ ഹാജരാക്കും എന്നും അമൃത പറഞ്ഞിരുന്നു. കടുത്ത സമ്മർദ്ദത്തിലൂടെയുള്ള ദിനങ്ങൾ അമൃതയെ കൂടുതൽ അവശയാക്കിയോ? (തുടർന്ന് വായിക്കുക)
advertisement
3/6
അനുജത്തി അഭിരാമി സുരേഷ് ആണ് അമൃത ആശുപത്രിയിൽ എന്ന വിവരം കൈമാറിയത്. എന്നാൽ ഈ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ നിലവിലില്ല. പക്ഷേ, അതിനോടകം നെറ്റിസൻസിലേക്ക് ആ വിവരം എത്തിച്ചേർന്നിരുന്നു. സ്‌ട്രെച്ചറിൽ കിടക്കുന്ന ഒരാളെ കൊണ്ടുപോകുന്ന ദൃശ്യമായിരുന്നു ആ പോസ്റ്റിൽ. ഇത് അമൃതാ സുരേഷിനെ കൊണ്ടുപോകുന്ന ദൃശ്യമാണ് എന്നാണ് വ്യാഖ്യാനം
advertisement
4/6
മുൻഭർത്താവായ ബാല തന്നെ ശാരീരികമായി ഏറെ പീഡിപ്പിച്ചിരുന്നു എന്ന് അമൃതാ സുരേഷ് വ്യക്തമാക്കിയിരുന്നു. മദ്യപിച്ച് വന്ന് തന്നെ അടിച്ചവശയാക്കുന്നതായിരുന്നു പതിവ് എന്ന് അമൃത. കേവലം ഇരുപതു വയസു പോലും തികയും മുൻപാണ് അമൃതാ സുരേഷ് വിവാഹം ചെയ്തത്. അധികം വൈകാതെ മകൾ പിറന്നു. കുഞ്ഞിനേയും ആക്രമിക്കാൻ ബാല തുനിഞ്ഞിരുന്നു എന്ന് കുട്ടിയുടെ തന്നെ മൊഴിയുണ്ട്
advertisement
5/6
സ്വന്തം ഇഷ്‌ടപ്രകാരം നടന്ന വിവാഹമായതിനാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടും പലതും വീട്ടിൽ പറയാതിരുന്ന കാലം ഉണ്ടായിരുന്നു എന്നും അമൃതാ സുരേഷ്. ഒടുവിൽ കുഞ്ഞിന്റെ ജീവിതവും ആപത്തിലെന്ന ഘട്ടം വന്നപ്പോൾ, ഒന്നും കരുതിക്കൂട്ടാതെ ഇറങ്ങി പോവുകയായിരുന്നു എന്ന് അമൃത. ജീവനാംശം പോലും കൈപ്പറ്റാതെ, ഇത്രയും കാലം കുഞ്ഞിന്റെ പഠനവും മറ്റും അമൃത സ്വന്തം നിലയിൽ നോക്കി നടത്തുകയായിരുന്നു. എങ്കിലും, അമൃത മകളെ അകറ്റുന്നു എന്ന നിലയിലാണ് ബാല പല അഭിമുഖങ്ങളിലും സംസാരിച്ചത്
advertisement
6/6
അമൃതാ സുരേഷ് കാർഡിയാക് ഐ.സി.യുവിലാണോ എന്ന് സംശയം ജനിപ്പിക്കുന്ന പോസ്റ്റ് ആണ് പുറത്തുവന്നത്. അഭിരാമി ഇതിനു ശേഷം മറ്റു പ്രതികരണം എത്തും നൽകിയിട്ടില്ല. വാർത്ത അറിഞ്ഞ ആരാധകരിൽ ചിലർ അമൃതയുടെ ഏറ്റവും പുതിയ പോസ്റ്റിനു താഴെ കമന്റായി, എന്ത് സംഭവിച്ചു എന്നന്വേഷിക്കുന്നുണ്ട്. അധികം വൈകാതെ അമൃതയുടെ കുടുംബം ഗായികയുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയേക്കും എന്ന് പ്രതീക്ഷിക്കാം
മലയാളം വാർത്തകൾ/Photogallery/Buzz/
അമൃത സുരേഷ് ഐ.സിയുവിലോ! സ്‌ട്രെച്ചറിൽ ആശുപത്രിയിൽ; ആരാധകരിൽ ആശങ്ക
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories