Archana Kavi | കണ്ണെഴുതി പൊട്ടും തൊട്ട് മാവിന്‍ചുവട്ടില്‍ ബീഡിയും വലിച്ച് അര്‍ച്ചനാ കവി; ഫോട്ടോഷൂട്ട് വൈറല്‍
- Published by:Arun krishna
- news18-malayalam
Last Updated:
ലൈറ്റ് പീച്ച് കളര്‍ സാരിയുടുത്ത് ചുവപ്പ് ബ്ലൗസ് ധരിച്ച് ചുവന്ന വട്ടപ്പൊട്ടും കുത്തിയാണ് നടി ചിത്രങ്ങളില്‍ എത്തുന്നത്
advertisement
1/10

നീലത്താമരയിലൂടെ ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് നടി അര്‍ച്ചനാ കവി. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒറ്റമുണ്ടും ബ്ലൗസും ധരിച്ച കുഞ്ഞുമാളുവിനെയാണ് ഓര്‍മ്മ വരിക
advertisement
2/10
പിന്നീട് പലപ്പോഴായി ചെറുതും വലുതുമായ സിനിമകള്‍ ചെയ്ത നടിയെ കുറെ കാലത്തേക്ക് പിന്നെ സിനിമകളില്‍ കാണാതായി. എന്നാല്‍ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്
advertisement
3/10
ഇപ്പോഴിതാ ആന്‍ ഓര്‍ഡിനറി വുമണ്‍ എന്ന പേരില്‍ താരം നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്
advertisement
4/10
മാഞ്ചോട്ടിലിരുന്ന് കണ്ണെഴുതുന്ന ശാലീന സുന്ദരിയായും ബീഡി വലിക്കുന്ന അസാധാരണ യുവതിയായുമൊക്കെ ചിത്രങ്ങളില്‍ അര്‍ച്ചനയെ കാണാം
advertisement
5/10
ലൈറ്റ് പീച്ച് കളര്‍ സാരിയുടുത്ത് ചുവപ്പ് ബ്ലൗസ് ധരിച്ച് ചുവന്ന വട്ടപ്പൊട്ടും കുത്തിയാണ് നടി ചിത്രങ്ങളില്‍ എത്തുന്നത്
advertisement
6/10
ഐസോഗ്രഫി എന്ന ഫോട്ടോഗ്രാഫി സംഘമാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍
advertisement
7/10
ഫോട്ടോഷൂട്ടിന്‍റെ ആശയത്തിനും അവതരണത്തിനും മികച്ച അഭിപ്രായമാണ് ആളുകള്‍ നല്‍കുന്നത്
advertisement
8/10
ആര്യ ബൈ ജാഷ്മയാണ് അര്‍ച്ചനയുടെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്
advertisement
9/10
ജാനകി സാരീസ് ആണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്
advertisement
10/10
ഫോട്ടോഷൂട്ടിന്‍റെ മേക്കിങ് വീഡിയോ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Archana Kavi | കണ്ണെഴുതി പൊട്ടും തൊട്ട് മാവിന്‍ചുവട്ടില്‍ ബീഡിയും വലിച്ച് അര്‍ച്ചനാ കവി; ഫോട്ടോഷൂട്ട് വൈറല്‍