ചിയാൻ വിക്രം അല്ല ഗൈസ്, മലയാളത്തിന്റെ നായകന്റെ കിടിലോൽസ്കി മേക്കോവർ; ആളെ നല്ലോണം ഒന്ന് നോക്കിക്കോ
- Published by:user_57
- news18-malayalam
Last Updated:
തങ്കലന്റെ മേക്കോവറുമായി നിൽക്കുന്ന സാക്ഷാൽ ചിയാൻ വിക്രമല്ല ഇത്. നടൻ നമ്മുടേതാണ്
advertisement
1/8

തങ്കലന്റെ മേക്കോവറുമായി നിൽക്കുന്ന സാക്ഷാൽ ചിയാൻ വിക്രമല്ലേ ഇത് എന്ന് ഈ ഹെയർസ്റ്റൈൽ കാണുന്ന ഓരോ പ്രേക്ഷകനും ചോദിക്കാതിരുന്നാൽ മാത്രം അത്ഭുതപ്പെടുക. പിന്നിൽ നിന്നും നോക്കിയാൽ വിക്രമത്തിന്റെ ആ താടിയും മുജ്‌ഘത്തിന്റെ ഷേയ്പ്പും എല്ലാം ഒത്തിണങ്ങിയ ചിത്രമാണിത്. പക്ഷേ ആൾ ഇങ്ങ് കേരളത്തിൽ നിന്നുളളതാണ് എന്ന് മാത്രം
advertisement
2/8
ലുക്ക് കണ്ട ആരാധകർക്ക് ശാന്തരാകാൻ കഴിയുന്നില്ല. കമന്റ് ബോക്സിൽ ഇമോജികളുടെയും വാക്കുകളുടെയും പ്രളയം. എല്ലാരും പറയുന്ന കാര്യം ഒരേ സ്വരത്തിൽ മാത്രം. ലുക്ക് തീപാറിച്ചു, അത്ര തന്നെ. സൂപ്പർഹിറ്റ് ഒരെണ്ണം സൃഷ്‌ടിച്ചതിന്റെ നിൽപ്പ് കൂടിയാണിത് എന്ന് നോട്ട് ദി പോയിന്റ് (തുടർന്ന് വായിക്കുക)
advertisement
3/8
അങ്കമാലിയുടെ പൊന്നോമന പുത്രനായ നമ്മുടെ സ്വന്തം ആന്റണി വർഗീസ് പെപെയുടെ ലുക്കാണിത്. ചുമ്മാ സീൻ മോനെ എന്നാണ് ഒരാരാധകന്റെ കമെന്റ്. പെപെയുടെ നീളൻ തലമുടി ബ്രെയ്‌ഡുകളായി തലയോട്ടിയിൽ നിറയുന്നതാണ് ഈ ലുക്ക്
advertisement
4/8
മുഖം മുന്നിൽ നിന്നും നോക്കിയാൽ ഇങ്ങനെയിരിക്കും. പാൻ ഇന്ത്യൻ അല്ലെങ്കിൽ തെന്നിന്ത്യൻ താരങ്ങൾ ഒക്കെ മേക്കോവർ നടത്തുമ്പോൾ കയ്യടിക്കാമെങ്കിൽ, നമ്മുടെ പെപെക്കും കയ്യടി ഒരെണ്ണം അത്യാവശ്യമാണ്. കുറച്ചു കൂടുതൽ അടിക്കുന്നതിൽ തെറ്റില്ല
advertisement
5/8
അങ്കമാലി ഡയറീസിലെ 'പെപെ' എന്ന പേരാണ് ആന്റണി വർഗീസ് എന്നതിനേക്കാൾ പ്രേക്ഷകർ അറിയുന്നത്. വളരെ നല്ല വേഷത്തിലൂടെയാണ് പെപെ പ്രേക്ഷകരുടെ മുന്നിലെത്തിയത്. സിനിമയും ഏറെ പ്രശംസ നേടി
advertisement
6/8
നിലവിൽ ആർ.ഡി.എക്സിന്റെ വിജയക്കുതിപ്പിലാണ് ആന്റണി വർഗീസ്. ഡോണി ഫിലിപ് എന്ന വേഷമാണ് ആർ.ഡി.എക്‌സിൽ. ആന്റണി ചെയ്തിട്ടുള്ളത്
advertisement
7/8
എട്ടു കോടിയുടെ മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇതിനോടകം 80 കോടി കൊയ്തു എന്നാണ് വിവരം. 'മിന്നൽ മുരളി' നിർമിച്ച സോഫിയ പോളിന്റേതാണ് ചിത്രം
advertisement
8/8
മൂന്ന് നായകന്മാരാണ് ആർ.ഡി.എക്‌സിൽ ഉള്ളത്. നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരാണ് മറ്റു രണ്ടു നടൻമാർ. റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെയാണ് നായകന്മാരുടെ പേരുകൾ
മലയാളം വാർത്തകൾ/Photogallery/Buzz/
ചിയാൻ വിക്രം അല്ല ഗൈസ്, മലയാളത്തിന്റെ നായകന്റെ കിടിലോൽസ്കി മേക്കോവർ; ആളെ നല്ലോണം ഒന്ന് നോക്കിക്കോ