Arundhathi | 'ഒരു മാസമായി ഞാൻ ഇവിടെയാണ്'; ബിന്ദു പണിക്കരുടെ മകൾ കല്യാണി എന്ന അരുന്ധതി ഇൻസ്റ്റഗ്രാമിൽ തന്റെ പുത്തൻ വിശേഷങ്ങളുമായി
- Published by:user_57
- news18-malayalam
Last Updated:
ബിന്ദു പണിക്കരുടെ ഏക മകളാണ് കല്യാണി എന്ന് വിളിക്കുന്ന അരുന്ധതി ബി. നായർ
advertisement
1/7

സോഷ്യൽ മീഡിയയിൽ സജീവമായ ഏവർക്കും പരിചയമുള്ള മുഖമാണ് അരുന്ധതി ബി. നായരുടേത് (Arundhathi B Nair). കല്യാണി എന്ന് പറഞ്ഞാലാവും കൂടുതൽ പരിചയം. നടി ബിന്ദു പണിക്കരുടെ (Bindu Panicker) ഏക മകളാണ് കല്യാണി. ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് ഒരു സിനിമയിൽ പോലും വേഷമിട്ടില്ലെങ്കിലും യുവാക്കൾക്കിടയിൽ ഫേമസായ കല്യാണി. ടിക്ടോക് നാളുകളിൽ അരുന്ധതിയുടെ അക്കൗണ്ട് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നവയിൽ ഒന്നായിരുന്നു
advertisement
2/7
ടിക്ടോക് മാറിയപ്പോൾ ഇൻസ്റ്റഗ്രാം റീൽസ് ആയി കല്യാണിയുടെ താവളം. ഇവിടെ അടിപൊളി നൃത്ത ചുവടുകൾ തീർത്ത് കല്യാണിയും കൂട്ടുകാരും സജീവമായി. ഇടയ്ക്ക് ബിന്ദു പണിക്കരോ സായ് കുമാറോ കൂടി പ്രത്യക്ഷപ്പെടും.എന്നാലിപ്പോൾകല്യാണിഅച്ഛനും അമ്മയ്ക്കുംഒപ്പമില്ല. താൻ ഇപ്പോൾ എവിടെയെന്ന് കല്യാണി തന്നെ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
പ്രശസ്ത നടിയുടെ മകൾ എന്നതിലുമുപരി തന്റെ ഒരു ഐഡന്റിറ്റി സോഷ്യൽ മീഡിയയിൽ സൃഷ്‌ടിക്കാനായ കല്യാണി ജീവിതത്തിലും സ്വയംപര്യാപ്തതയുടെ പടങ്ങൾ പഠിച്ചു വരികയാണ്. അതാണ് ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം വീഡിയോയിൽ ഈ മിടുക്കിക്കുട്ടി പറയുന്നത്
advertisement
4/7
നിലവിൽ യു.കെയിലെ വിദ്യാർത്ഥിനിയാണ് കല്യാണി. ഒരു മാസമായി ഇവിടെയെത്തിയിട്ട്. പുതിയ വീഡിയോയിൽ തന്നെപ്പോലെ മറ്റൊരു രാജ്യത്ത് എത്തുന്ന വിദ്യാർത്ഥികൾക്ക് സഹായകമാവുന്ന ചില ടിപ്സുമായാണ് കല്യാണിയുടെ വരവ്
advertisement
5/7
ഇവിടെ വന്നിറങ്ങുമ്പോൾ സഹായകമാവുന്ന സേവനങ്ങൾ എങ്ങനെ ലഭിക്കും എന്ന് കല്യാണി പരിചയപ്പെടുത്തുന്നു. അടുത്തിടെ ബിന്ദു പണിക്കർ മികച്ച വേഷം ചെയ്ത് റോഷാക്ക് എന്ന സിനിമയിലൂടെ മടങ്ങിയെത്തിയിരുന്നു
advertisement
6/7
തന്റെ 21-ാം ജന്മദിനത്തിന് ബിന്ദു പണിക്കർക്കും സായ് കുമാറിനും സുഹൃത്തുക്കൾക്കുമൊപ്പം പോസ് ചെയ്യുന്ന കല്യാണി. 2021ൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്
advertisement
7/7
കല്യാണിയും സുഹൃത്ത് അന്നയും ധ്യാൻ ശ്രീനിവാസനൊപ്പം
മലയാളം വാർത്തകൾ/Photogallery/Buzz/
Arundhathi | 'ഒരു മാസമായി ഞാൻ ഇവിടെയാണ്'; ബിന്ദു പണിക്കരുടെ മകൾ കല്യാണി എന്ന അരുന്ധതി ഇൻസ്റ്റഗ്രാമിൽ തന്റെ പുത്തൻ വിശേഷങ്ങളുമായി