TRENDING:

'അമ്മ'യ്ക്ക് പ്രാണ വേദന, ബിജുകുട്ടന് വീണവായന; മകൾക്കൊപ്പം 'തോബ തോബ' ഡാൻസുമായി താരം

Last Updated:
അച്ഛനിൽ ഒരു ഡാൻസർ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് കണ്ടെത്തിയ മോൾക്കാണ് കയ്യടി
advertisement
1/5
'അമ്മ'യ്ക്ക് പ്രാണ വേദന, ബിജുകുട്ടന് വീണവായന; മകൾക്കൊപ്പം 'തോബ തോബ' ഡാൻസുമായി താരം
മകൾക്കൊപ്പം ട്രെൻഡിം​ഗ് ഡാൻസുമായി നടൻ ബിജു കുട്ടൻ. ട്രെൻഡിം​ഗ് ഡാൻസായ തോബ തോബയ്ക്കാണ് ബിജു കുട്ടൻ ചുവടുവെച്ചത്. കറുത്ത വസ്ത്രം ധരിച്ച് ഒർജിലിനോട് കിടപിടിക്കുന്ന തരത്തിലാണ് താരം ഡാൻസ് കളിച്ചത്. നടന്റെ ഡാൻസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്.
advertisement
2/5
വിക്കി കൗശൽ ചിത്രം ബാഡ് ന്യൂസിലെ ട്രെൻഡിം​ഗ് ഡാൻസാണ് 'തോബ ​തോബ'. നിരവധി പേരാണ് ഇതിനോടകം വിക്കി കൗശലിന്റെ സി​ഗ്നേച്ചർ സ്റ്റെപ്പുമായെത്തി വൈറലായത്. ബിജു കുട്ടനും മകളും ഇതിന് മുമ്പും ട്രെൻഡിം​ഗ് ഡാൻസുകളുമായെത്തി സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.
advertisement
3/5
മൂന്ന് മില്യൺ‌ ആളുകളാണ് ഇതിനോടകം ബിജുകുട്ടന്റെ ഇൻസ്റ്റ​​ഗ്രാം റീൽ കണ്ടത്. മകളോടൊപ്പം തകർപ്പൻ ചുവടുകളുമായെത്തിയ താരത്തിന്റെ വീഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. നിരവധി പേർ ബിജു കുട്ടനെ പ്രശംസിക്കുന്നതിനോടൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തിയുമാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.
advertisement
4/5
സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ ഗിറ്റാർ വായിച്ചു എന്ന് പറഞ്ഞപോലെ... മലയാള സിനിമ നിന്ന് കത്തുമ്പോൾ ഒരാൾ ഇവിടെ ഡാൻസ്, "അമ്മ"ക്ക് പ്രാണ വേദന ബിജുകുട്ടൻ വീണവായന, മടിയിൽ കനം ഇല്ലാത്തവന് ഭയം വേണ്ടാ എന്നിങ്ങനെയാണ് അമ്മയും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടിട്ടുള്ളത്.
advertisement
5/5
ബിജു കുട്ടന്റെ ഹിറ്റ് ഡയലോ​ഗായ 'ഒന്നും പറയാനില്ല' എന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ബിജുക്കുട്ടൻ ബ്രോ ഇത്ര കിടു ഡാൻസർ ആണ് ആരും പറഞ്ഞില്ല... പൊളി, അച്ഛനിൽ ഒരു ഡാൻസർ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് കണ്ടെത്തിയ മോൾക്കാണ് കയ്യടി. ഇത്തരത്തിൽ നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'അമ്മ'യ്ക്ക് പ്രാണ വേദന, ബിജുകുട്ടന് വീണവായന; മകൾക്കൊപ്പം 'തോബ തോബ' ഡാൻസുമായി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories