TRENDING:

തിരുവനന്തപുരത്ത് പറന്നിറങ്ങി സണ്ണി ലിയോണി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി ആരാധകർ

Last Updated:
തിരുവനന്തപുരത്ത് എയർപോർട്ടിൽ കാത്തുനിന്ന ആരാധകരോട് കൈ വീശി സ്നേഹം കാണിച്ചാണ് സണ്ണി ലിയോണി അവിടെ നിന്ന് ഇറങ്ങിയത്.
advertisement
1/5
തിരുവനന്തപുരത്ത് പറന്നിറങ്ങി സണ്ണി ലിയോണി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി ആരാധകർ
നടി സണ്ണി ലിയോണിക്ക് (Sunny Leone) കേരളത്തിൽ ഒട്ടേറെ ആരാധകരുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ലോക്ക്ഡൗൺ നാളുകളിൽ കുടുംബസമേതം സണ്ണി പലപ്പോഴായി വന്നുപോയ സ്ഥലം കൂടിയാണ് കേരളം. ഇവിടെ വരുമ്പോഴെല്ലാം സണ്ണിക്ക് ഗംഭീരവരവേൽപ്പ് കിട്ടും എന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോഴിതാ ഇന്റർനാഷണൽ ഫാഷൻ നൈറ്റ് എന്ന പരിപാടിയുടെ ഭാഗമായി സണ്ണി ലിയോണി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്.
advertisement
2/5
കേരളത്തിലെത്തുന്ന സണ്ണിക്ക് ഗംഭീരവരവേൽപ്പ് നൽകുന്ന ആരാധകർ ഇക്കുറിയും അതിനൊരു മുടക്കവും വരുത്തിയില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്.
advertisement
3/5
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സണ്ണി ലിയോൺ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു വിമാനം കയറിയത്. ഇതിന്റെ വീഡിയോ താരം തന്നെ പങ്കുവച്ചിരുന്നു.ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ഡ്രസ് ധരിച്ചാണ് താരം എത്തിയത്.
advertisement
4/5
മണിക്കൂറുകളായി കാത്തിരുന്ന ആരാധകരുടെ മുന്നിലേക്ക് ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. തിരുവനന്തപുരത്ത് എയർപോർട്ടിൽ കാത്തുനിന്ന ആരാധകരോട് കൈ വീശി സ്നേഹം കാണിച്ചാണ് സണ്ണി ലിയോണി അവിടെ നിന്ന് ഇറങ്ങിയത്.
advertisement
5/5
'മധുരരാജ' എന്ന സിനിമയിൽ സണ്ണി ലിയോണി നൃത്തം ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. രംഗീല എന്ന മറ്റൊരു ചിത്രത്തിൽ സണ്ണി കഥാപാത്രമാവുന്നുണ്ട്. സലിം കുമാറും വേഷമിടുന്ന സിനിമ വളരെ മുൻപേ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
തിരുവനന്തപുരത്ത് പറന്നിറങ്ങി സണ്ണി ലിയോണി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories