TRENDING:

Chinmayi | ആദ്യ ശാരീരിക ബന്ധത്തിൽ ചോരപൊടിഞ്ഞാൽ... ഗായിക ചിന്മയിയുടെ പരാമർശം വൈറൽ

Last Updated:
ഗായിക ചിന്മയി ശ്രീപദയുടെ പരാമർശം ചർച്ചയാവുന്നു
advertisement
1/6
Chinmayi | ആദ്യ ശാരീരിക ബന്ധത്തിൽ ചോരപൊടിഞ്ഞാൽ... ഗായിക ചിന്മയിയുടെ പരാമർശം വൈറൽ
തന്റെ നിലപാടുകളിൽ ഉറച്ചു വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഗായിക ചിന്മയി ശ്രീപദ (Chinmayi Sreepada). ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി നടത്തിയ പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും അടുത്തായി ചിന്മയി പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അവർ സ്ത്രീകൾ നേടിയെടുക്കേണ്ട സുപ്രധാനമായ ഒരു അവകാശത്തെപ്പറ്റി സംസാരിക്കുന്നുണ്ട്
advertisement
2/6
ഇന്നും സമൂഹത്തിൽ അകൽച്ചയോടെ മാത്രം പലരും നോക്കിക്കാണുന്ന വിഷയത്തെക്കുറിച്ചാണ് ചിന്മയി ഇപ്പോൾ തുറന്നു സംസാരിച്ചത്. സ്ത്രീകളെ കന്യകമാരായി ചില പുരുഷന്മാർ വാഴ്ത്തുന്നു എന്നാണ് ചിന്മയിക്ക് പറയാനുള്ളത്. ഒരു ഇൻസ്റ്റഗ്രാം വീഡിയോ ക്ലിപ്പിലൂടെയായിരുന്നു പ്രതികരണം (തുടർന്ന് വായിക്കുക)
advertisement
3/6
ചിന്മയി പറയുന്നതനുസരിച്ച്, ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ കന്യകമാർ എന്ന് പ്രകീർത്തിക്കുന്നെങ്കിൽ, അവർ ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടാവുമത്രെ. സ്ത്രീകളെ ഇത്തരത്തിൽ നോക്കിക്കാണുന്ന പുരുഷന്മാരുടെ സമീപനത്തെ അവർ സ്ത്രീവിരുദ്ധത എന്ന് വിളിക്കുന്നു
advertisement
4/6
ആദ്യ ശാരീരിക ബന്ധത്തിൽ ചോരപൊടിയുന്നുവെങ്കിൽ, സ്ത്രീകൾ ഉടനടി വൈദ്യസഹായം തേടണം. അതേക്കുറിച്ച് തുറന്നു സംസാരിക്കാൻ അവർ വിമുഖത കാട്ടരുത്. ഇത് പോംവഴി കണ്ടെത്താൻ സഹായകമാകും
advertisement
5/6
ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്ക് രക്തസ്രാവമുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് വേണ്ടത്ര ലൂബ്രിക്കേഷൻ ഇല്ല എന്നാണ്. ഈ സ്ത്രീകൾ ബന്ധത്തിന് തയ്യാറല്ലെന്നും അവർ വൈദ്യസഹായവും ചികിത്സയും തേടണമെന്നും നിരൂപിക്കാം
advertisement
6/6
അശ്ലീല സിനിമകളിൽ നിന്ന് ആളുകൾ ലൈംഗികതയെക്കുറിച്ചുള്ള അറിവ് തേടരുത്. അത് തെറ്റായ ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. മുതിർന്നവർക്കുള്ള സിനിമകളിൽ കാണിക്കുന്ന ലൈംഗികബന്ധവും യാഥാർത്ഥ്യവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട് എന്നും ചിന്മയി പറഞ്ഞു. ഈ പ്രതികരണത്തിന് ഒട്ടേറെ ആരാധകർ ചിന്മയിയെ അഭിനന്ദിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Chinmayi | ആദ്യ ശാരീരിക ബന്ധത്തിൽ ചോരപൊടിഞ്ഞാൽ... ഗായിക ചിന്മയിയുടെ പരാമർശം വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories