TRENDING:

നീല ഷർട്ടിൽ ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Last Updated:
'നൈസ് ഡേ' എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോ ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 'കെപിഎം ഹോട്ടലിൽ അല്ലല്ലോ' എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിലും എത്തിയതോടെ പോസ്റ്റ് വൈറലായി
advertisement
1/6
നീല ഷർട്ടിൽ ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്ടെ ഹോട്ടൽ റെയിഡും ട്രോളി ബാഗ് വിവാദവും കത്തിപ്പടരുന്നതിനിടെ ഗിന്നസ് പക്രു പങ്കുവച്ച ഫോട്ടോയും അതിനു രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
advertisement
2/6
'നൈസ് ഡേ' എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോ ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 'കെപിഎം ഹോട്ടലിൽ അല്ലല്ലോ' എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിലും എത്തിയതോടെ പോസ്റ്റ് വൈറലായി.
advertisement
3/6
സാധനം കൈയ്യിലുണ്ടോ, പെട്ടിയാണ് താരം, ട്രെൻഡിനൊപ്പം പക്രുവും എന്നിങ്ങനെ നിറയെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
advertisement
4/6
രണ്ടുദിവസമായി കേരളത്തിലെ ചർച്ച ‘അമേരിക്കൻ ടൂറിസ്റ്ററിന്റെ’ ഒരു നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റിയായിരുന്നു. അതിൽ കോൺഗ്രസ് കള്ളപ്പണം പണം കടത്തിയെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം.
advertisement
5/6
പാലക്കാട് കെപിഎം റീജൻസിയിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗിൽ നിറയെ പണം കൊണ്ടുവന്നു എന്നാണ് എൽഡിഎഫ്, ബിജെപി ആരോപണം.
advertisement
6/6
പണം കടത്താൻ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന നീല ട്രോളി ബാഗുമായി ഉച്ചയോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകർക്കു മുന്നിലെത്തുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
നീല ഷർട്ടിൽ ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories