Ishaani Krishna | ചേച്ചി ദിയയുടെ വിവാഹം കഴിഞ്ഞതും രണ്ടു വർഷത്തിന് ശേഷം ഇഷാനിയുടെ ചേഞ്ച്
- Published by:meera_57
- news18-malayalam
Last Updated:
അഹാന കൃഷ്ണയുടെ രണ്ടാമത്തെയും, ദിയ കൃഷ്ണയുടെ തൊട്ടു താഴെയുള്ള അനുജത്തിയുമാണ് ഇഷാനി കൃഷ്ണ
advertisement
1/6

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ (Diya Krishna) വിവാഹത്തിന് ഒരുങ്ങി ഇറങ്ങിയ, മറ്റു മൂന്നു പേരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ വൈറലായിരുന്നു. ഇവരെ നേരിട്ടോ അല്ലാതെയോ മുൻ പരിചയം ഇല്ലാത്തവർക്ക് ഇതിൽ ആരാണ് വധു എന്ന് തിരിച്ചറിയാൻ അത്രകണ്ട് ബുദ്ധിമുട്ടുണ്ടായി. വധുവായ ദിയ കൃഷ്ണ ഒഴികെ മറ്റു മൂന്നുപേരും ഒരേ പോലത്തെ സാരിയും മേക്കപ്പും ആണ് ധരിച്ചിരുന്നത്. ദിയയുടെ ചേച്ചിയാണ് അഹാന കൃഷ്ണ, ഇഷാനിയും (Ishaani Krishna) ഹൻസികയും ഇളയവരും. ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾക്ക് പിന്നാലെയാണ് ദിയയുടെ താലികെട്ട് ചടങ്ങിലേക്ക് അവർ എത്തിച്ചേർന്നത്
advertisement
2/6
എല്ലാ ചടങ്ങുകൾക്കും വീട്ടിലെ മുതിർന്നവർക്ക് ഉൾപ്പെടെ കളർ കോഡുകൾ ഉണ്ടായിരുന്നു. സംഗീത് രാവിനായി, ദിയയും സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക എന്നിവരും അച്ഛനമ്മമാരും ബന്ധുക്കളും എല്ലാം പച്ച നിറമാണ് തിരഞ്ഞെടുത്തത്. ഇതിനായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം വസ്ത്രങ്ങളും തയാറായിരുന്നു. സിനിമാ സ്റ്റൈലിൽ ആട്ടവും പാട്ടുമായാണ് ഇവർ സംഗീത് ചടങ്ങ് പൂർത്തിയാക്കിയത്. കൃഷ്ണകുമാറും സിന്ധുവും, സിന്ധുവിന്റെ മാതാപിതാക്കളും, പ്രായംചെന്ന അപ്പച്ചിയും ഉൾപ്പെടെ നൃത്തത്തിൽ ഒരു കൈ പരീക്ഷണം നടത്തി (തുടർന്ന് വായിക്കുക)
advertisement
3/6
കൃഷ്ണ സഹോദരിമാർ എന്ന് വിളിക്കുന്ന അഹാന, ദിയ, ഇഷാനി, ഹൻസികമാർ അഭിനേതാക്കൾ എന്നതിലുപരി, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും വ്ലോഗർമാരുമാണ്. ഇവിടെ വിവാഹത്തിന്റെ വിവിധ ചടങ്ങുകളും മുഹൂർത്തങ്ങളും, പലപല വ്ലോഗുകൾ ആയി കൃഷ്ണ കുടുംബത്തിന്റെ യൂട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പ്രത്യേക പരിശീലനം നേടിയാണ് മുതിർന്നവർ ഉൾപ്പെടെ സംഗീതരാവിൽ നൃത്ത പരിപാടി അവതരിപ്പിച്ചത്
advertisement
4/6
അഹാന കൃഷ്ണയുടെ മൂന്നാമത്തെ അനുജത്തിയും, ദിയയുടെ തൊട്ട് താഴെയുള്ള അനുജത്തിയുമായ ഇഷാനി കൃഷ്ണയുടെ ഏറ്റവും പുതിയ പോസ്റ്റുകൾ എല്ലാം ചേച്ചി ദിയയുടെ വിവാഹത്തിൽ നിന്നുമുള്ളതാണ്. ഇതിനിടയിൽ തന്റെ തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇഷാനി പോസ്റ്റ് ചെയ്ത കൂട്ടത്തിൽ ഉണ്ട്. വിവാഹത്തിന് അണിയേണ്ട വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ്, താനും സഹോദരിമാരും കുടുംബവും കൂടിയുള്ള ലുക്ക്, മേക്കപ്പ് ഇടുന്നത്, താലികെട്ടിന് പുറമേയുള്ള മറ്റു ചടങ്ങുകളിൽ തന്റെ സാന്നിധ്യം അറിയിക്കുന്നതുമായ ചിത്രങ്ങൾ എന്നിവ ഇഷാനിയുടെ പേജിൽ ഏറ്റവും പുതിയതായി കാണാം. എന്നാൽ ദിയ കൃഷ്ണയുടെ കല്യാണം കഴിഞ്ഞതും രണ്ടു വർഷത്തിനുശേഷം ഒരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് അനിയത്തി ഇഷാനി
advertisement
5/6
ഇഷാനിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ആയുള്ളവർ ചിലപ്പോൾ ആ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും. മമ്മൂട്ടി നായകനായ 'വൺ' എന്ന സിനിമയിൽ മാത്രമാണ് ഇഷാനി ഇതുവരെയും അഭിനയിച്ചിട്ടുള്ളത്. ഒറ്റ സിനിമയിലെ അഭിനയിച്ചൂ എങ്കിലും, കൃഷ്ണ സഹോദരിമാർ എന്ന് പേരുള്ളതിനാൽ, മില്യൻ ഫോളോവേഴ്സ് കടക്കാൻ ഇഷാനിക്ക് തന്റെ കണ്ടന്റ് തന്നെ ധാരാളമായിരുന്നു. ഇന്നിപ്പോൾ ഇഷാനിക്ക് ഇൻസ്റ്റയിൽ 1.1 മില്യൺ ഫോളോവേഴ്സ് ഉണ്ട്. ഒന്നിനുപുറകെ ഒന്ന് എന്ന നിലയിൽ ഫോട്ടോഷൂട്ട് നടത്തിയിട്ട് പോലും, ഇഷാനി രണ്ടുവർഷത്തിലേറെയായി ഒരു കാര്യം മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു. ചേച്ചിയുടെ കല്യാണം കഴിഞ്ഞതും അതിനുള്ള സമയമായി എന്ന് ഇഷാനിക്ക് മനസ്സിലായി
advertisement
6/6
രണ്ടു വർഷത്തിലേറെയായി, ഇഷാനി തന്റെ ഇൻസ്റ്റഗ്രാം ഡി.പി. മാറ്റാതിരിക്കുകയായിരുന്നു. ഇപ്പോൾ ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ സംഗീത് ചടങ്ങുകളിൽ ധരിച്ചിരുന്ന പച്ച നിറത്തിലെ ഡ്രസ്സ് അണിഞ്ഞ ചിത്രം ഇഷാനിയുടെ ഡിസ്പ്ലേ പിക്ച്ചറായി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ചിത്രം മാറ്റിയ വിവരം ഇഷാനി കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെയും വിളിച്ചറിയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Ishaani Krishna | ചേച്ചി ദിയയുടെ വിവാഹം കഴിഞ്ഞതും രണ്ടു വർഷത്തിന് ശേഷം ഇഷാനിയുടെ ചേഞ്ച്