സിംപിൾ പിറന്നാൾ ആഘോഷമെന്ന് ഇഷാനി കൃഷ്ണ; സാധാരണകാർക്ക് അംഗീകരിക്കാൻ പറ്റില്ലെന്ന് നെറ്റിസൺ
- Published by:Sneha Reghu
- news18-malayalam
Last Updated:
അതിസമ്പന്നർക്ക് ലളിതമായ ജന്മദിനമായിരിക്കാം, പക്ഷേ സാധാരണക്കാർക്ക് ഇത് വലിയ ആഘോഷമാണെന്നാണ് ഒരാളുടെ കമന്റ്
advertisement
1/7

സോഷ്യൽമീഡിയയിലെ സജീവ സാന്നിധ്യമാണ് കൃഷ്ണ കുമാറിന്റെ കുടുംബം. മറ്റുള്ള സഹോദരിമാരെ അപേക്ഷിച്ച്, യൂട്യൂബിൽ ഇടയ്ക്ക് മാത്രമാണ് ഇഷാനി കൃഷ്ണ വീഡിയോ പങ്കുവയ്ക്കുന്നത്. 24-ാം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് ഇഷാനി. ചെറിയൊരു പിറന്നാൾ ആഘോഷമാണെന്നാണ് ഇഷാനി വീഡിയോയിൽ പറയുന്നത്. എന്നാൽ, ഇതിന് നെറ്റിസൺ പറയുന്ന അഭിപ്രായം മറ്റൊന്നാണ്.
advertisement
2/7
പിറന്നാൾ ദിനത്തിൽ വലിയ ആഘോഷങ്ങളില്ലെന്നാണ് ഇഷാനി വീഡിയോയിൽ പറയുന്നത്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെറിയൊരു ഡിന്നർ പാർട്ടി മാത്രമാണുള്ളതെന്നും ഇഷാനി വ്ലോഗിൽ പറയുന്നു. വീട്ടിലൊരു കേക്ക് മുറിക്കും ഒരു ഡിന്നർ പാർട്ടിയുമുണ്ടെന്നാണ് ഇഷാനി പറഞ്ഞത്. (തുടർന്ന് വായിക്കുക.)
advertisement
3/7
വളരെ സിംപിൾ ആയിട്ടുള്ളൊരു പിറന്നാൾ ആഘോഷമാണ്. ക്ലോസ് ഫ്രണ്ട്‌സിനെ വിളിക്കും. ഈ വർഷം ഒരുപാട് ആഘോഷങ്ങൾ ഉണ്ടായിരുന്നതിനാലാണ് പാർട്ടി വേണ്ടെന്ന് ഞാൻ തീരുമാനിച്ചത്. അടുത്ത വർഷം പിറന്നാൾ അടിച്ചു പൊളിക്കാം. വീട്ടിൽ സ്പെഷ്യലായിട്ട് ഒന്നും തയ്യാറാക്കിയിട്ടില്ലെന്നും ഇഷാനി വീഡിയോയിൽ പറയുന്നുണ്ട്.
advertisement
4/7
ഞാനായിട്ടാണ് പിറന്നാൾ ആഘോഷമൊന്നും വേണ്ടെന്ന് പറഞ്ഞത്. ബ്രെെഡൽ ഷവർ, ലിയാന്റെ പിറന്നാൾ, ഹൻസുവിന്റെ പിറന്നാൾ, ഓസിയുടെ വിവാഹം, ബാലി ട്രിപ്പ് തുടങ്ങി ഈ വർഷം ഒരുപാട് പരിപാടികൾ ഉണ്ടായിരുന്നു. അതിനാലാണ് വേണ്ടെന്ന് തീരുമാനിച്ചത്. ചെയ്താലും അതിന്റെ ആവർത്തനമായിരിക്കുമെന്നും ഇഷാനിയുടെ വാക്കുകൾ.
advertisement
5/7
പുതിയതായി തുടങ്ങിയ ഒരു റൂഫ് ടോപ് റെസ്റ്റോ ബാറിലാണ് ഇഷാനിയും വീട്ടുകാരും സുഹൃത്തുക്കളും ഡിന്നറിനായി പോയത്. വളരെ നന്നായി അലങ്കരിച്ച സ്ഥലത്തുവച്ച് കേക്കും മുറിച്ച്, എല്ലാവരും ചേർന്ന് ഡിന്നറും കഴിച്ചിരുന്നു.
advertisement
6/7
എന്നാൽ, ഇത് സിംപിൾ പിറന്നാൾ ആഘോഷമാണെന്ന് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നെറ്റിസൺ പറയുന്നത്. 'ഇഷാനി, ഇതൊരു ചെറിയ പിറന്നാൾ ആഘോഷമാണെന്ന് തോന്നുന്നില്ല. കാരണം സാധാരണക്കാരായ ഭൂരിഭാഗം പേർക്കും ഇങ്ങനെ പിറന്നാൾ ആഘോഷിക്കുന്നത് ഒരു സ്വപ്നമാണ്.' എന്നായിരുന്നു ഒരാളുടെ കമന്റ്.
advertisement
7/7
നിരവധി പേർ ഇഷാനിക്ക് പിറന്നാൾ ആശംസയും നേർന്നിരുന്നു. 'അതിസമ്പന്നർക്ക്, നിങ്ങളുടെ കാഴ്ചപ്പാടിൽ ഇത് ലളിതമായ ജന്മദിനമായിരിക്കാം, പക്ഷേ സാധാരണക്കാർക്ക് ഇത് വലിയ ആഘോഷമാണ്.... വളരെ ലളിതമായി പ്രവർത്തിക്കാൻ ശ്രമിക്കരുത്, ഇത് നിങ്ങളുടെ ജീവിതശൈലിക്ക് ഒട്ടും ചേരില്ല.'-എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Buzz/
സിംപിൾ പിറന്നാൾ ആഘോഷമെന്ന് ഇഷാനി കൃഷ്ണ; സാധാരണകാർക്ക് അംഗീകരിക്കാൻ പറ്റില്ലെന്ന് നെറ്റിസൺ