TRENDING:

Kavya Madhavan | അന്ന് ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ കാവ്യാ മാധവൻ സ്കൂളിൽ നിന്നും വന്നിട്ടില്ല; കാവ്യയെ കുറിച്ചുള്ള അനുഭവവും ചിത്രങ്ങളുമായി ഫോട്ടോഗ്രാഫർ

Last Updated:
കാവ്യാ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്കൊപ്പം പഴയകാല ഓർമകളുമായി ഫോട്ടോഗ്രാഫർ
advertisement
1/7
അന്ന് ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ കാവ്യാ മാധവൻ സ്കൂളിൽ നിന്നും വന്നിട്ടില്ല...
'പൂക്കാലം വരവായി' സിനിമയിൽ കുട്ടിക്കൂട്ടത്തിന്റെ ഇടയിൽ ഒരു പൂമ്പാറ്റയെപ്പോലെ തുള്ളിക്കളിച്ച നടിയാണ് ബാലതാരമായിരുന്ന കാവ്യാ മാധവൻ. ഇന്ന് ഏതാണ്ട് അതെ പ്രായത്തിൽ കാവ്യക്കൊരു മകളുണ്ട്. പിന്നെ വെണ്ണിലാ ചന്ദനക്കിണ്ണം... പാടി വന്ന പാവാടക്കാരിയായ കുട്ടിയായി കാവ്യ. അന്ന് മുതൽ ഇന്നുവരെ കാവ്യാ മാധവൻ എന്ന നടിയെ ക്യാമറാ കണ്ണുകളിൽ ആക്കാൻ കഴിഞ്ഞ ചാരിതാർഥ്യമുള്ള ഫോട്ടോഗ്രാഫറാണ് ജയപ്രകാശ് പയ്യന്നൂർ
advertisement
2/7
ഏറ്റവും ഒടുവിൽ ദുബായിൽ നടന്ന വിവാഹച്ചടങ്ങിൽ കാവ്യാ മാധവൻ ഭർത്താവ് ദിലീപിനും മകൾ മഹാലക്ഷ്മിക്കുമൊപ്പം പങ്കെടുത്തിരുന്നു. അന്നും ജയപ്രകാശിന്റെ ക്യാമറയിൽ താര കുടുംബത്തിന്റെ ചില ചിത്രങ്ങൾ പതിഞ്ഞു. മോഹൻലാലിൻറെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഉൾപ്പെടും. അതേസമയം തന്നെ വർഷങ്ങൾക്ക് മുൻപ് മാസികയ്ക്ക് വേണ്ടി കാവ്യയുടെ ചിത്രങ്ങൾ എടുക്കാൻ പോയ ഓർമകളും ജയപ്രകാശിന്റെ മനസിലുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
'കാവ്യയുടെ ഒരുപാടു ഫോട്ടോകൾ ഞാൻ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് nikon z9 ക്യാമറയും 70 - 200 ലെൻസിൽ എടുത്ത ഫോട്ടോസ് ആണിത്. മുൻപും ഒരുപാടു ഫോട്ടോകൾ എടുക്കാൻ സാധിച്ചിട്ടുണ്ട്...
advertisement
4/7
നീലേശ്വരത്തു താമസിക്കുമ്പോൾ രാഷ്ട്രദീപികയ്ക്ക് വേണ്ടി ഫോട്ടോ എടുക്കാൻ പോയിരുന്നു. അന്ന് സ്കൂളിൽ നിന്നും എത്തിയിട്ടില്ലായിരുന്നു. കേരളഡ്രെസ്സിൽ എടുത്ത ആ ഫോട്ടോസ് നല്ല ചിത്രങ്ങളായിരുന്നു...
advertisement
5/7
പിന്നിടും ഒരുപാടു ഫോട്ടോകൾ, ഒരുപാടു സിനിമകളിൽ, മനോരമയുടെ കവറുകൾ അങ്ങനെ ഒരുപാടു ചിത്രങ്ങൾ. എന്റെ ഓർമ്മകൾ" എന്ന് ജയപ്രകാശ്. ഫോട്ടോഗ്രാഫർ കാവ്യക്കും ദിലീപിനും മഹാലക്ഷ്മിക്കും ഒപ്പം
advertisement
6/7
ദുബായിൽ വച്ചുള്ള ചടങ്ങിലാണ് മഹാലക്ഷ്മി ആദ്യമായി മോഹൻലാലിനെ പരിചയപ്പെടുന്നത്. ഷേക്ക് ഹാൻഡ് കൊടുത്ത് മോഹൻലാലിനെ പരിചയപ്പെട്ട കുഞ്ഞിന്റെ വീഡിയോ വൈറലായിരുന്നു
advertisement
7/7
കാവ്യാ മാധവന്റെ ചില കുട്ടിക്കാല ചിത്രങ്ങൾ. ലാൽ ജോസ് സംവിധാനം ചെയ്ത 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' ആണ് കാവ്യാ മാധവൻ ആദ്യമായി നായികയായി അഭിനയിച്ച ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Kavya Madhavan | അന്ന് ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ കാവ്യാ മാധവൻ സ്കൂളിൽ നിന്നും വന്നിട്ടില്ല; കാവ്യയെ കുറിച്ചുള്ള അനുഭവവും ചിത്രങ്ങളുമായി ഫോട്ടോഗ്രാഫർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories