TRENDING:

കുംഭമേളയിലെ വൈറൽ താരം 'മൊണാലിസ' കേരളത്തിലെത്തുന്നു; കൊണ്ടുവരുന്നത് ബോബി ചെമ്മണ്ണൂർ

Last Updated:
ഇൻഡോറിൽ നിന്നുള്ള മാലവിൽപനക്കാരിയാണ് മോണി ബോൻസ്ലെ. ഇരുണ്ട നിറവും വശ്യമനോഹരമായ പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന കണ്ണുകളുമായി ശ്രദ്ധനേടിയ പെൺകുട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു
advertisement
1/5
കുംഭമേളയിലെ വൈറൽ താരം 'മൊണാലിസ' കേരളത്തിലെത്തുന്നു; കൊണ്ടുവരുന്നത് ബോബി ചെമ്മണ്ണൂർ
യുപിയിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ 'മൊണാലിസ'എന്ന പേരിൽ വൈറലായ മോണി ബോൻസ്ലെയെ ആരും മറന്നുകാണില്ല. അഭിനയ രംഗത്തേക്ക് വരുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ മൊണാലിസ കേരളത്തിൽ എത്തുന്നുവെന്നാണ് വിവരം.
advertisement
2/5
ഫെബ്രുവരി 14നാണ് മൊണാലിസ, ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട് എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിട്ടുണ്ട്. രാവിലെ 10.30നാണ് മൊണാലിസ കോഴിക്കോട് ചെമ്മണ്ണൂർ ജുവലറിയിൽ എത്തുന്നത്.
advertisement
3/5
ഇൻഡോറിൽ നിന്നുള്ള മാലവിൽപനക്കാരിയാണ് മോണി ബോൻസ്ലെ. ഇരുണ്ട നിറവും വശ്യമനോഹരമായ പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന കണ്ണുകളുമായി ശ്രദ്ധനേടിയ പെൺകുട്ടിയുടെ ചിത്രങ്ങൾ വ്‌ളോഗര്‍മാര്‍ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പിന്നാലെ സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു.
advertisement
4/5
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ഈ സിനിമയുമായി ബന്ധപ്പെട്ട് മോണിയുമായും അവരുടെ വീട്ടുകാരുമായി സംസാരിച്ചതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സംവിധായകൻ പറഞ്ഞിരുന്നു.
advertisement
5/5
മൊണാലിസയുടെ വീട്ടിലെത്തിയാണ് സംവിധായകൻ ചിത്രവുമായി ബന്ധപ്പെട്ട കരാർ ഒപ്പുവച്ചതെന്നാണ് വിവരം. സിനിമയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുടുംബം അനുവദിക്കുമെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
കുംഭമേളയിലെ വൈറൽ താരം 'മൊണാലിസ' കേരളത്തിലെത്തുന്നു; കൊണ്ടുവരുന്നത് ബോബി ചെമ്മണ്ണൂർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories