മകന്റെ വെർജിനിറ്റിയെ പറ്റി ചോദിച്ച് മലൈക; അമ്മയുടെ വിവാഹം എപ്പോഴെന്ന് മകൻ അർഹാൻ; സോഷ്യല്‍ മീഡിയയിൽ വിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
മകന്റെ ബോഡി കൗണ്ട് എത്രയാണെന്നും മലൈക ചോദിക്കുന്നു. ഒരാൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ആളുകളുടെ എണ്ണമാണ് ബോഡി കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അമ്മയുടെ വിവാഹം എപ്പോഴാണെന്ന് മകനും തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നായിരുന്നു മലൈകയുടെ മറുപടി
advertisement
1/10

എപ്പോഴും വാര്‍ത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് മലൈക അറോറ. 50കാരിയായ മലൈകയുടെ 38കാരനായ അർജുൻ കപൂറുമായുള്ള പ്രണയം മുതൽ വർക്കൗട്ട് വീഡിയോ വരെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.
advertisement
2/10
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം കഴിച്ചത്. ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. അർഹാന്റെ പുതിയ പോഡ്കാസ്റ്റ് ഷോ 'ഡംപ് ബിരിയാണി'യിൽ മലൈക കഴിഞ്ഞ ദിവസം അതിഥിയായെത്തിയിരുന്നു.
advertisement
3/10
'ഡംപ് ബിരിയാണി' ഷോയിൽ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇതിലെ ഇരുവരുടെയും ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
advertisement
4/10
'ഞാൻ അച്ഛനെ പോലെയാണോ?' എന്നാണ് മലൈകയോട് മകന്റെ ചോദ്യം. പെരുമാറ്റ രീതികളെല്ലാം അച്ഛനെപ്പോലെയാണെന്നും രണ്ടുപേരും തമ്മില്‍ വളരെയധികം സാമ്യമുണ്ടെന്നും മലൈക പറയുന്നുണ്ട്.
advertisement
5/10
ണ്ടുപേരുടേതും ഒട്ടും ആകര്‍ഷണീയമല്ലാത്ത പെരുമാറ്റമാണെന്നും സമാന സ്വഭാവമാണെന്നും മലൈക പറയുന്നു. അര്‍ബാസിനെപ്പോലെ നീയും (മകൻ അർഹാൻ) തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണെന്നും അതെനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവമാണെന്നും മലൈക പറയുന്നു.
advertisement
6/10
ഷര്‍ട്ടിന്റെ നിറം, ഭക്ഷണം, എഴുന്നേൽക്കേണ്ട സമയം തുടങ്ങിയ കാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ മകനും അച്ഛനും കഴിയാറില്ലെന്നും മലൈക പറഞ്ഞു.
advertisement
7/10
മകന്റെ വെർജിനിറ്റിയെ പറ്റി മലൈക ചോദിക്കുന്നതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ‘എപ്പോഴാണ് നിന്റെ വെർജിനിറ്റി നഷ്ടപ്പെട്ടത്’ എന്നാണ് മലൈക മകനോട് ചോദിക്കുന്നത്.
advertisement
8/10
ആദ്യം ആ ചോദ്യത്തിന് 'കൊള്ളാം' എന്ന് ഉത്തരം നൽകി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് അർഹാൻ. പിന്നെയും മലൈക അതിനെ പറ്റി ചോദിക്കുമ്പോൾ അത് പറയാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു മറുപടി.
advertisement
9/10
മകന്റെ ബോഡി കൗണ്ട് എത്രയാണെന്നും മലൈക ചോദിക്കുന്നു. ഒരാൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ആളുകളുടെ എണ്ണമാണ് ബോഡി കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അമ്മയുടെ വിവാഹം എപ്പോഴാണെന്ന് മകനും തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നായിരുന്നു മലൈകയുടെ മറുപടി.
advertisement
10/10
2002ലാണ് അർബാസിനും മലൈകയ്ക്കും മകനായ അർഹാൻ ജനിച്ചത്. 2017ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. വർഷങ്ങളായി നടൻ അർജുൻ കപൂറുമായി ഡേറ്റിങ്ങിലാണ് മലൈക.
മലയാളം വാർത്തകൾ/Photogallery/Buzz/
മകന്റെ വെർജിനിറ്റിയെ പറ്റി ചോദിച്ച് മലൈക; അമ്മയുടെ വിവാഹം എപ്പോഴെന്ന് മകൻ അർഹാൻ; സോഷ്യല്‍ മീഡിയയിൽ വിമർശനം