വസ്ത്രമേതും ധരിക്കാത്ത അർജുൻ കപൂറിന്റെ ചിത്രവുമായി മലൈക അറോറ; കനത്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയ
- Published by:user_57
- news18-malayalam
Last Updated:
അത്യന്തം സ്വകാര്യമായ ചിത്രം പോസ്റ്റ് ചെയ്തതിനു മലൈക അറോറയ്ക്ക് വിമർശനം
advertisement
1/7

നടി മലൈക അറോറയും (Malaika Arora) അർജുൻ കപൂറുമായുള്ള (Arjun Kapoor) പ്രണയം പ്രശസ്തമാണ്. ഇവർ തമ്മിലെ പ്രായത്തിലെ അന്തരം കണക്കിലെടുക്കാതെയാണ് ഈ പ്രണയം മുന്നോട്ടു പോകുന്നത്. ഗോസിപ് കോളങ്ങളിൽ രണ്ടുപേരും സ്ഥിര സാന്നിധ്യമാണ്. പലപ്പോഴും ചെറുതല്ലാത്ത വിവാദങ്ങളിൽ ഇവർ രണ്ടുപേരും അകപ്പെടാറുമുണ്ട്. പാപ്പരാസികളുടെ ഇഷ്‌ടജോഡികൾ കൂടിയാണ് മലൈകയും അർജുൻ കപൂറും
advertisement
2/7
എന്നാൽ വസ്ത്രം ധരിക്കാത്ത അർജുൻ കപൂറിന്റെ ചിത്രവുമായി മലൈക അടുത്ത വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. ഇത്രയും സ്വകാര്യത നിറഞ്ഞ ചിത്രം എന്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു എന്ന ചോദ്യവുമായി പലരും മലൈകയ്ക്ക് നേരെ ചോദ്യമുയർത്തുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
അർജുൻ കപൂർ ഒരു സോഫയിൽ അലസമായി ഇരിക്കുന്ന ചിത്രമാണ് മലൈക പോസ്റ്റ് ചെയ്തത്. 'എന്റെ മടിയൻ കുട്ടി' എന്നാണ് മലൈക നൽകിയ അടിക്കുറിപ്പ്. ഒരു കുഷ്യൻ മാത്രം കൊണ്ട് നാണം മറച്ച അർജുൻ കപൂറാണ് ചിത്രത്തിൽ
advertisement
4/7
ഇതിന് വ്യക്തത വരുത്താത്ത ഒരു പോസ്റ്റുമായി അർജുൻ കപൂർ പ്രതികരിച്ചിട്ടുണ്ട്. 'ശ്രദ്ധയെക്കാൾ സമാധാനം തിരഞ്ഞെടുക്കുക' എന്നാണ് അർജുൻ കപൂർ കുറിച്ച വാക്കുകൾ
advertisement
5/7
മലൈക അറോറയും അർജുൻ കപൂറും ഇപ്പോൾ നാല് വർഷത്തിലേറെയായി ഒരുമിച്ചാണ്. 2019-ൽ അർജുന്റെ ജന്മദിനത്തിൽ അവർ തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചു
advertisement
6/7
അർജുൻ കപൂറിന്റെ പ്രണയജീവിതം നിരവധി വർഷങ്ങളായി ബോളിവുഡിലെ സംസാരവിഷയമാണ്. അദ്ദേഹവും മലൈക അറോറയും തമ്മിലുള്ള 11 വർഷത്തെ പ്രായ വ്യത്യാസം തന്നെയാണ് പ്രധാന കാരണം. അർജുന് 37 വയസ്സും മലൈകയ്ക്ക് 49 വയസ്സുമാണ്
advertisement
7/7
ബോളിവുഡ് നടൻ അർബാസ് ഖാനുമായി മലൈക അറോറ നേരത്തെ വിവാഹിതയായിരുന്നു. ഏകദേശം 19 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. ഇവർക്ക് 16 വയസുള്ള അർഹാൻ എന്ന മകനുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
വസ്ത്രമേതും ധരിക്കാത്ത അർജുൻ കപൂറിന്റെ ചിത്രവുമായി മലൈക അറോറ; കനത്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയ