TRENDING:

പങ്കാളിയേയും മക്കളെയും ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29കാരൻ

Last Updated:
ഗർഭിണിയായ മകളെ പരിചരിക്കാൻ വന്ന 44 കാരിയാണ് മരുമകനെ വിവാഹം ചെയ്തത്
advertisement
1/6
പങ്കാളിയേയും മക്കളെയും ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29കാരൻ
സ്വന്തം പങ്കാളിയേയും മക്കളേയും ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത 29 കാരന്റെ കഥ ശ്രദ്ധേയമാവുന്നു. 44 വയസ്സ് പ്രായമുണ്ട് ഇയാളുടെ അമ്മായിയമ്മയ്ക്ക്. രണ്ടാമത്തെ കുഞ്ഞ് പിറന്നയുടനാണ് ഇയാൾ അമ്മായിയമ്മയെ വിവാഹം ചെയ്തത്
advertisement
2/6
ഗർഭിണിയായ മകളെ പരിചരിക്കാൻ വന്ന അമ്മയാണ് മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഇരുവരും അടുക്കളയിൽ ഇരുന്ന് മദ്യപിക്കാറുണ്ടായിരുന്നു എന്ന് യുവതി പറയുന്നു. രണ്ടാമത്തെ മകൻ ഉണ്ടായതും അയാൾ തന്നെയും കുഞ്ഞിനേയും ഒരു നോക്ക് കണ്ട് മടങ്ങിപ്പോവുകയായിരുന്നു എന്ന് യുവതി
advertisement
3/6
ജോർജീന എന്ന അമ്മായിയമ്മയാണ് റയാൻ ഷെൽട്ടൻ എന്ന മരുമകനെ വിവാഹം ചെയ്തത്. ഇയാളുടെ പങ്കാളിയായ ജിസ് ആൽഡ്രിഡ്ജ് എന്ന യുവതിക്ക് 24 വയസ്സ് മാത്രമാണ് പ്രായം
advertisement
4/6
പിറന്നു വീണ കുഞ്ഞിനെ പരിചരിക്കുന്നതിനു പകരം തന്റെ ഭർത്താവിനെ തട്ടിയെടുക്കുകയായിരുന്നു അവർ എന്ന് യുവതി ദുഃഖത്തോടെ പറയുന്നു. ആറു കൊച്ചുമക്കളുടെ അമ്മൂമ്മ കൂടിയാണ് യുവതിയുടെ മാതാവായ 44കാരി
advertisement
5/6
തങ്ങൾക്കൊപ്പം താമസിക്കാൻ വന്ന സമയത്തു തന്നെ ഇവർ അടുത്തുള്ള ഒരു കാർ പാർട്സ് വില്പനക്കാരനുമായി അടുപ്പത്തിലായി. അപ്പോൾ യുവതി ഗർഭിണിയായിരുന്നു. മകളും പേരക്കുട്ടിയും ആശുപത്രി വിട്ടതും അമ്മായിയമ്മ മരുമകനൊപ്പം പുതിയ ജീവിതം ആരംഭിച്ചുവെന്ന് 'ദി സൺ' റിപ്പോർട്ടിൽ പറയുന്നു
advertisement
6/6
ആദ്യം ചോദ്യം ചെയ്തെങ്കിലും അവർ കാര്യം സമ്മതിച്ചില്ല. മൂന്നു വർഷത്തെ ബന്ധമാണ് യുവതിയും യുവാവും തമ്മിൽ. ഫേസ്ബുക്കിൽ ഇരുവരും തങ്ങളുടെ ബന്ധം പ്രഖ്യാപിച്ചു എന്നും യുവതി പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
പങ്കാളിയേയും മക്കളെയും ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29കാരൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories