Keerthy Suresh | മകൾ കീർത്തിയുടെ കല്യാണം ഉറപ്പിച്ചത് ആരുമായി, എപ്പോൾ, എങ്ങനെ? മേനക പ്രതികരിക്കുന്നു
- Published by:user_57
- news18-malayalam
Last Updated:
മകൾ കീർത്തി സുരേഷിന്റെ വിവാഹവാർത്തയെപ്പറ്റി മേനക പ്രതികരിക്കുന്നു
advertisement
1/7

നടി കീർത്തി സുരേഷിന്റെ വിവാഹവാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് വളരെ വർഷങ്ങളായിരിക്കുന്നു. പോയ വർഷം 30 വയസ്സ് തികഞ്ഞ കീർത്തി ഉടനെ വിവാഹിതയാകും എന്ന തരത്തിൽ പക്ഷേ റിപോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ. ഹൈസ്കൂൾ കാലം മുതലുള്ള സുഹൃത്താണ് വരൻ, അദ്ദേഹം റിസോർട്ട് ചെയിനുകളുടെ ഉടമയാണ് തുടങ്ങിയ വിവരങ്ങളും വാർത്തകളിൽ ഇടം നേടി
advertisement
2/7
എപ്പോഴൊക്കെ വിവാഹവാർത്ത പ്രചരിച്ചുവോ, അപ്പോഴൊന്നും കീർത്തിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല. മേനകയുടെ മൂത്തമകൾ രേവതിയുടെ വിവാഹം നടന്നത് മുതൽ ഇളയമകൾ കീർത്തിയുടെ വിവാഹത്തെക്കുറിച്ച് റിപോർട്ടുകൾ പലതും പുറത്തുവന്നു തുടങ്ങി. വിവാദങ്ങളും ഉണ്ടായി. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടിനോട് മാതാവ് മേനക തന്നെ പ്രതികരിച്ചു (തുടർന്ന് വായിക്കുക)
advertisement
3/7
മഹാനടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിലെ നായികാവേഷം ചെയ്ത കീർത്തിക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. പത്തുവർഷമായുള്ള പ്രണയം വിവാഹത്തിലേക്ക് പ്രവേശിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വന്ന റിപോർട്ടുകൾ
advertisement
4/7
റിപോർട്ടുകൾ നിരാകരിച്ചുകൊണ്ടാണ് മേനകയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, മകളുടെ വിവാഹവാർത്ത തെറ്റെന്നാണ് മേനക പറഞ്ഞത്. ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല എന്നും മേനക കൂട്ടിച്ചേർത്തു
advertisement
5/7
അന്യഭാഷകളിൽ പോലും സജീവമായ കീർത്തിക്ക് ഭാഷാഭേദമന്യേ ആരാധകരുണ്ട്. വിവാഹവാർത്തയിൽ സത്യാവസ്ഥ ഇല്ലെന്ന കാര്യത്തിൽ ഇനി ആരാധകർക്കും ആശ്വസിക്കാം
advertisement
6/7
ടൊവിനോ തോമസ് നായകനായ 'വാശി' എന്ന ചിത്രത്തിലാണ് കീർത്തി ഏറ്റവും അടുത്തായി മലയാളത്തിൽ ഒരു വേഷം ചെയ്തത്. ഇതിൽ വക്കീലിന്റെ വേഷമായിരുന്നു
advertisement
7/7
കീർത്തി സുരേഷ് തമിഴിൽ 'മാമന്നൻ', 'സൈറൻ', 'രഘു താത്ത', 'റിവോൾവർ റീത്ത' എന്നീ ചിത്രങ്ങളുടെ ഭാഗമാണ്. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണ് കീർത്തി ഇപ്പോൾ
മലയാളം വാർത്തകൾ/Photogallery/Buzz/
Keerthy Suresh | മകൾ കീർത്തിയുടെ കല്യാണം ഉറപ്പിച്ചത് ആരുമായി, എപ്പോൾ, എങ്ങനെ? മേനക പ്രതികരിക്കുന്നു